ചന്ദനച്ചോല പൂത്തു പൂത്തു താമരക്കാടു പൂത്തു പൂത്തു അഞ്ചാംകുളി കഴിഞ്ഞു അഞ്ചിലക്കുറിയണിഞ്ഞു കന്നിദേവാ വെള്ളിദേവാ കാമദേവാ കാണാപ്പൂവമ്പുമായ് വന്നാട്ടേ - വരം തന്നാട്ടെ
അരയില്‍ മിന്നണ പൊന്നുടവാള്‍ തുടലുകളോടെ ആവനാഴിയില്‍ ജീവനുള്ള പൂവുകളോടെ (അരയില്‍) അറുപത്തിനാലാണ്‍കുതിരകള്‍ വലിച്ചുതരും തേരില്‍ നീ പറന്നു വന്നാട്ടേ ഈ ഋതുമതികള്‍ കാത്തുനില്‍ക്കും ഇലവര്‍ങ്ങപ്പൂവനത്തില്‍ ഒരുങ്ങിവന്നാട്ടെ തെയ്യാരെ തെയ്യാരെ തെയ്യാ തെയ്യാ.. തെയ്യാരേ
വിരിഞ്ഞ മാറിലെ നീലരോമക്കണ്ണികളോടെ വീരശൃംഗല കാപ്പു കെട്ടിയ പൌരുഷമോടെ ഇളംചിപ്പിയില്‍ മഞ്ഞു വീണു പവിഴമാകും രാവില്‍ നീ ഇറങ്ങി വന്നാട്ടെ ഈ ഋതുമതികള്‍ നൃത്തമാടും ഇണയരുവിത്താഴ്വരയില്‍ ഒരുങ്ങിവന്നാട്ടെ (ചന്ദനച്ചോല)
Movie/Album name: Chalanam
Sentence Summary:Chalanam (1975) is a Malayalam film centered on social and personal conflict, with its storyline woven around its characters' emotional struggles and relationships.
Song Credits: "Chandanacholapoothu" — from the film Chalanam (1975); music composed for the Malayalam film industry of the 1970s.
Musical Style: Melodic film song in the traditional Malayalam light-classical/folk-inflected style typical of 1970s Malayalam cinema.