Chanchalamizhi

1974
Lyrics
Language: English

Chollumo chollumo
Punchiriyude ponchirakil
Swapnamo pushpamo

Swapnamenkil enne athin sugandhamakko
Pushpamenkil enne athin vasanthamakkoo

Kurunirakal kaattiladi
Kurumozhippoomkulakal choodi
Arayannathooval kondu meni moodi
Nadhikkarayil ninnavale
Nakham kadichu ninnavale
Namukku chuttum moodalmanjoru
Mathilu theerthu

Shaaronile chandrikayil neenthi
Neenthi varum
Shalomonte ganakalaanayike
Varoo varoo kasthoorikkalappadavil
Kavithathooki varoo varoo
Yarushalem kanyake
Maathalappoonkkudilil vachu
Maarilidan njan korutha
Maalayithaa sharappolimaalayithaa

Manchadikkammalitta penne
Maantholal maarmaracha penne
Ninte mulamkuzhalile thenenikku
Thanne po
Ilam kavilile poovenikku thanne po
Language: Malayalam

ചഞ്ചലമിഴി ചഞ്ചലമിഴി ചൊല്ലുമോ ചൊല്ലുമോ
പുഞ്ചിരിയുടെ പൊന്‍ ചിറകില്‍ സ്വപ്നമോ പുഷ്പമോ?

സ്വപ്നമെങ്കില്‍ എന്നെയതിന്‍ സുഗന്ധമാക്കൂ
പുഷ്പമെങ്കില്‍ എന്നെയതിന്‍ വസന്തമാക്കൂ

കുറുനിരകള്‍ കാറ്റിലാടി കുറുമൊഴിപ്പൂങ്കുലകള്‍ ചൂടി
അരയന്നത്തൂവല്‍ കൊണ്ടു മേനിമൂടി
നര്‍ത്തകിയായ് നിന്നവളേ
നമുക്കുചുറ്റും മൂടല്‍മഞ്ഞു മതിലുതീര്‍ത്തു

ഷാരോണിലെ ചന്ദ്രികയില്‍ നീന്തി നീന്തിവരും
ശലോമോന്റെ ഗാനകലാനായികേ
വരൂ വരൂ കസ്തൂരിക്കല്‍പ്പടവില്‍
കവിതതൂകി വരൂ വരൂ
യരുശലേം കന്യകേ
മാതളപ്പൂങ്കുടിലില്‍ വെച്ചു മാറിലിടാന്‍ ഞാന്‍ കൊരുത്ത
മാലയിതാ ശരപ്പൊളിമാലയിതാ

മഞ്ചാടിക്കമ്മലിട്ട പെണ്ണേ
മാന്തോലാല്‍ മാര്‍മറച്ചപെണ്ണേ
നിന്റെ മുളം കുഴലിലെ തേനെനിക്കു തന്നേ പോ
ഇളം കവിളിലെ പൂവെനിക്കു തന്നേ പോ
Movie/Album name: Nadeenadanmaare Aavasyamundu
Artists