ചിത്തിരത്തോണി തുഴഞ്ഞേവന്നൊരു ചിത്രപ്പണിക്കാരാ അക്കരെപ്പാറയില്‍ നീയിന്നു കൊത്തിയതാരുടെ മായാരൂപം? ആരുടെ മായാരൂപം? നീലക്കടൽക്കരെ നൃത്തം വയ്ക്കും നിന്റെ മായാരൂപം ചിറ്റുളികൊണ്ടല്ലാ തങ്കച്ചുറ്റിക കൊണ്ടല്ലാ സ്വപ്നം നല്‍കിയ പീലികള്‍ കൊണ്ടൊരു ശില്പം തീര്‍ത്തു ഞാന്‍ മ്...മ്...
തൊട്ടാല്‍ പാടുന്ന തൂണുകള്‍ തീര്‍ത്തൊരു കൊത്തുപണിക്കാരാ പൊന്നമ്പലത്തില്‍ വയ്ക്കാനോ ഇതു പൊന്നുംവിലയ്ക്കു കൊടുക്കാനോ? സ്വര്‍ണ്ണം പൊതിഞ്ഞുഞാന്‍ സൂക്ഷിയ്ക്കും നിന്റെ മായാരൂപം പുഷ്പം ചൂടിയ്ക്കും എന്റെ സ്വപ്നം നേദിയ്ക്കും നെഞ്ചില്‍ നിറയും രോമാഞ്ചങ്ങളില്‍ നിന്നെ മയക്കും ഞാന്‍ മ്...മ്...