Chandanakkuri chaarthi
1974
Chandanakkuri chaarthi chempakappoochoodi
Chamanjorungiya koottukaari
Swayamvara praayamaayirunnittumingane
Thaniye kazhinjal mathiyo?
Manassiliniyumoraankili vannilla
Madhuramnullithannilla -thiru
Madhuram nullithannilla
Njanoraankiliyalle... neeyen
Maanasadevathayaavukille
Aayitheerukille?
Kannaadippuzhayude padavukal kayarivarum
Kaithappoo niramulla koottukaari
Paathiyurangiya ninmizhiyithalil
Paarijaathamo pournamiyo
Paarijaathamalla pournamiyalla
Pavizhamunthiri then kudangal- randu
Pavizhamunthiri then kudangal
Chandanakkuri chaarthi......
Parishudhapremavumaay parannakanneedunna
Pachilapponnona kuruvikale
Mangalam nerumee koottukaarane
Marakkaruthe ningal marakkaruthe
Ninnekkurichu njan ennini ortheedum
Nithyaanuraagapooja kazhinjaalum
Mangalam nerumee koottukaariye
Marakkaruthe nee marakkaruthe
Chandanakkuri chaarthi....
ചന്ദനക്കുറിചാര്‍ത്തി ചെമ്പകപ്പൂചൂടി
ചമഞ്ഞൊരുങ്ങിയ കൂട്ടുകാരി
സ്വയംവരപ്രായമായിരുന്നിട്ടുമിങ്ങനെ
തനിയേ കഴിഞ്ഞാല്‍ മതിയോ?
മനസ്സിലിനിയുമൊരാണ്‍കിളി വന്നില്ലാ
മധുരം നുള്ളിത്തന്നില്ലാ - തിരു
മധുരം നുള്ളിത്തന്നില്ല
ഞാനൊരാണ്‍കിളിയല്ലേ? നീയെന്‍
മാനസദേവതയാവുകില്ലേ, ആയിത്തീരുകില്ലേ?
കണ്ണാടിപ്പുഴയുടെ പടവുകള്‍ കയറിവരും
കൈതപ്പൂനിറമുള്ള കൂട്ടുകാരി
പാതിയുറങ്ങിയ നിന്മിഴിയിതളില്‍
പാരിജാതമോ പൌര്‍ണ്ണമിയോ?
പാരിജാതമല്ലാ പൌര്‍ണ്ണമിയല്ലാ
പവിഴമുന്തിരിത്തേന്‍ കുടങ്ങള്‍ - രണ്ട്
പവിഴമുന്തിരിത്തേന്‍ കുടങ്ങള്‍
ചന്ദനക്കുറിചാര്‍ത്തി..........
പരിശുദ്ധപ്രേമവുമായ് പറന്നകന്നീടുന്ന
പച്ചിലപ്പൊന്നോണക്കുരുവികളേ
മംഗളം നേരുമീ കൂട്ടുകാരനെ മറക്കരുതേ
നിങ്ങള്‍ മറക്കരുതേ
നിന്നെക്കുറിച്ചുഞാന്‍ എന്നിനിയോര്‍ത്തീടും
നിത്യാനുരാഗപൂജ കഴിഞ്ഞാലും
മംഗളം നേരുമീ കൂട്ടുകാരിയെ മറക്കരുതേ
നീ മറക്കരുതേ
ചന്ദനക്കുറിചാര്‍ത്തി...........
Movie/Album name: Alakal
Artists