Chodyamilla

1974
Lyrics
Language: English

Chodyamilla marupadiyilla
Jeevithamenna kadamkadhayil
Jeevithamenna kadamkadhayil (chodyamilla)

Paathiraavum pakal velichavumaay
Sukhadukham idakalarnnozhukunnu
Paathiraavum pakal velichavumaay
Sukhadukham idakalarnnozhukunnu
Kaarmukil karayum thaarakam chirikkum
Kadhayithu thudarnne pokunnu
Venalilla varshamilla
Kaalamenna mahaanadiyil (chodyamilla)

Inachernna kilikal pirinjakalumbol
Idanenchu pottikkarayunnu
Poovennu karuthi theenaambileriyum
Poonthen kothikkunna shalabhangal
Aadyamilla avasaanamilla
Anuraagamenna perumvyadhayil (chodyamilla)
Language: Malayalam

ചോദ്യമില്ല മറുപടിയില്ല
ജീവിതമെന്ന കടംകഥയില്‍
ജീവിതമെന്ന കടംകഥയില്‍ (ചോദ്യമില്ല)

പാതിരാവും പകല്‍ വെളിച്ചവുമായ്
സുഖദുഃഖമിടകലര്‍ന്നൊഴുകുന്നൂ
പാതിരാവും പകല്‍ വെളിച്ചവുമായ്
സുഖദുഃഖമിടകലര്‍ന്നൊഴുകുന്നൂ
കാര്‍മുകില്‍ കരയും താരകം ചിരിക്കും
കഥയിതു തുടര്‍ന്നേ പോകുന്നൂ
വേനലില്ലാ വര്‍ഷമില്ലാ
കാലമെന്ന മഹാനദിയില്‍
ചോദ്യമില്ല മറുപടിയില്ല.

ഇണചേര്‍ന്ന കിളികള്‍ പിരിഞ്ഞകലുമ്പോള്‍
ഇടനെഞ്ചു പൊട്ടിക്കരയുന്നൂ
പൂവെന്നു കരുതി തീനാമ്പിലെരിയും
പൂന്തേന്‍ കൊതിക്കുന്ന ശലഭങ്ങള്‍
ആദ്യമില്ല അവസാനമില്ല
അനുരാഗമെന്ന പെരുംവ്യഥയില്‍. (ചോദ്യമില്ല)
Movie/Album name: Pathiraavum Pakalvelichavum
Artists