Chaale chaalicha

1973
Lyrics
Language: English

Chaale chaalicha chandanagopiyum
Neelakkaarvarnavum neelmizhiyum
Peelikkireedavum peethaambaravum chernna
Baalagopaalaa ninne kaithozhunnen

Vaadaatha vanamaala kaattililakikkondum
Odakkuzhalil chundu cherthukondum
Kaaliyemechukondum kaalindiyaattinvakkil
Kaanaya paithaline kaithozhunnen
Chaale chaalicha...

Ambalappuzhayile thamburaanunnikkannan
Ambodu hridayathil vasicheedanam
Kannante kamaneeyaleelaavilaasamente kankalil ponkaniyaay thelinjeedanam
Chaale chaalicha
Language: Malayalam

ചാലേ ചാലിച്ച ചന്ദനഗോപിയും
നീലക്കാര്‍വര്‍ണ്ണവും നീള്‍മിഴിയും
പീലിക്കിരീടവും പീതാംബരവും ചേര്‍ന്ന
ബാലഗോപാലാ നിന്നെ കൈതൊഴുന്നേന്‍
ചാലേ ചാലിച്ച......

വാടാത്ത വനമാല കാറ്റിലിളകിക്കൊണ്ടും
ഓടക്കുഴലില്‍ ചുണ്ടുചേര്‍ത്തുകൊണ്ടൂം
കാലിയെമേച്ചുകൊണ്ടും കാളിന്ദിയാറ്റിന്‍ വക്കില്‍
കാണായപൈതലിനെ കൈതൊഴുന്നേന്‍
ചാലേ ചാലിച്ച.....

അമ്പലപ്പുഴയിലെ തമ്പുരാനുണ്ണിക്കണ്ണന്‍
അന്‍പോടു ഹൃദയത്തില്‍ വസിച്ചീടണം
കണ്ണന്റെ കമനീയലീലാവിലാസമെന്റെ
കണ്‍കളില്‍ പൊന്‍കണിയായ് തെളിഞ്ഞീടണം
ചാലേ ചാലിച്ച.....
Movie/Album name: Udayam
Artists