മന്മഥഗൃഹത്തിന്‍ മണിയറ തുറക്കും വെണ്മണിശ്ലോകത്തിനോടോ? രഹസ്യാഭിലാഷങ്ങള്‍ മിഴികളാലറിയിക്കും രവിവര്‍മ്മചിത്രത്തിനോടോ? നീ പറയൂ നീലാംബുജമിഴി നീ പറയൂ നീ പറയൂ !
സ്വപ്നനൃത്തത്തിനു യവനിക മാറ്റും അപ്സരകന്യകയോടോ? മധുവിധുദാഹത്തിന്‍ മലരുകള്‍ നേദിക്കും മധുരാനുരാഗത്തിനോടോ? നീ പറയൂ നീലാംബുജമിഴി നീ പറയൂ നീ പറയൂ !