Chirichathu Chilankayalla

1972
Lyrics
Language: English

Chirichathu chilankayalla
Chilambumen poovanam
Vilichathen gaanamalla
Thulumbumen youvanam
Premamadam kollum gaanarasam
Gaanamadam kollum paadasaram
Raagathaala sangamathin sukhamariyaamo?
Raathrivandin chundiloorum swaramariyaamo
Ariyaamo ariyaamo ariyaamo?

Kozhiyunnu yaamasumam kozhiyunnu poomanam
Orumichu naam nukarum
Ormathan thenmanam
Thenmanam thenmanam
Aahaa.. aahaa...

Chirichathu chilankayalla
Jananithan jeevanam
Vilichathu veenayalla
Vingumen gadgadam

Kannil kaamadalam poothulayum
Kaanaakkaralithalo nontheriyum
Swarggaraajyakkaaminiyaay njan nadikkunnu
Dukhabhoomi swapnabhoomiyaayunarunnu
Unarunnu unarunnu unarunnu

Madumalar mukulamalla maathaavin nombaram
Pakarnnathu raagamalla padarumen gadgadam
Language: Malayalam

ചിരിച്ചതു ചിലങ്കയല്ല
ചിലമ്പുമെൻ പൂവനം
വിളിച്ചതെൻ ഗാനമല്ല
തുളുമ്പുമെൻ യൗവനം
യൗവനം യൗവനം യൗവനം
(ചിരിച്ചതു...)

പ്രേമമദം കൊള്ളും ഗാനരസം
ഗാനമദം കൊള്ളും പാദസരം (2)
രാഗതാള സംഗമത്തിൻ സുഖമറിയാമോ
രാത്രി വണ്ടിൻ ചുണ്ടിലൂറും സ്വരമറിയാമോ
അറിയാമോ അറിയാമോ അറിയാമോ

കൊഴിയുന്നു യാമസുമം
കൊഴിയുന്നു പൂമണം
ഒരുമിച്ചു നാം നുകരും
ഓർമ്മ തൻ തേന്മണം
തേന്മണം തേന്മണം തേന്മണം

ആ..ആ..ആ...ഒഹോ

ചിരിച്ചതു ചിലങ്കയല്ല
ജനനി തൻ ജീവനം
വിളിച്ചത് വീണയല്ല
വിങ്ങുമെന്‍ ഗദ്ഗദം ...ഗദ്ഗദം...

കണ്ണിൽ കാമദളം പൂത്തുലയും
കാണാക്കരളിതളോ നൊന്തെരിയും (2)
സ്വർഗ്ഗരാജ്യക്കാമിനിയായ് ഞാൻ നടിക്കുന്നു
ദുഃഖഭൂമി സ്വപ്നഭൂമിയായുണരുന്നു
ഉണരുന്നു...ഉണരുന്നു...ഉണരുന്നൂ...

മടുമലർ മുകുളമല്ലാ
മാതാവിൻ നൊമ്പരം
പകർന്നതു രാഗമല്ല
പടരുമെൻ ഗദ്ഗദം ...ഗദ്ഗദം..
(ചിരിച്ചതു...)
Movie/Album name: Nrithasaala
Artists