Kudakile vasanthamaayi vidarnnaval nee yen Karalinte puthariyaayi niranjaval nee Ente lokam vaanam pole valarnnuvallo En hrudhayam thinkale pol thelinjuvallo.. (chandra)
Language: Malayalam
ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാനേ നീ എന്റെ നെഞ്ചില്‍ തുള്ളിവന്നതെന്തിനാണ്? കാളിദാസന്‍ കണ്ടെടുത്ത കന്നിമാനേ നിന്‍ കണ്ണിലെന്റെ കൊമ്പുകൊണ്ടതെങ്ങിനാണ്?
ആഹാഹാഹഹാ...ആഹഹാ....
മയക്കുന്ന മയില്‍പ്പീലി മിഴിയിണകള്‍ മന്മഥന്റെ മലരമ്പിന്‍ ആവനാഴികള്‍ മന്ദഹാസമഴയില്‍ ഞാന്‍ നനഞ്ഞുവല്ലോ - നിന്റെ മനസ്സെന്ന പുഴയില്‍ ഞാന്‍ കുളിച്ചുവല്ലോ ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാനേ നീ എന്റെ നെഞ്ചില്‍ തുള്ളിവന്നതെന്തിനാണ്?
കുടകിലെ വസന്തമായി വിടര്‍ന്നവള്‍ നീ - എന്‍ കരളിന്റെ പുത്തരിയായി നിറഞ്ഞവള്‍ നീ എന്റെ ലോകം വാനംപോലെ വളര്‍ന്നുവല്ലോ എന്‍ ഹൃദയം തിങ്കളെപ്പോല്‍ തെളിഞ്ഞുവല്ലോ ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാനേ നീ എന്റെ നെഞ്ചില്‍ തുള്ളിവന്നതെന്തിനാണ്?