Cheppum Panthum

1972
Lyrics
Language: English

Cheppum panthum nirathi
Maanathe cheppadi vidyakkaaran
Cheppukottunniye jaalam kaattunna
Cheppadividyakkaaran

Kalleduthoothi maanikyamaakkunna
Kankettuvidyakkaara - ente
Kanmanikkuttante kaathukuthumpol
Kallukadukkan kondutharaamo?

Cheppilarippodi kaithappookannaadi
Cheppukottunnee cheppukottu
Appaattekkuttikku choroonaakumpol
Appam venam ariyundavenam

Neelamukiline peelikkettaakki
Jaalam kaattunna veeraa
Kankettukaara vaayo thaazhottu
Thankakkudathinu mutham kodukkaan
Language: Malayalam

ചെപ്പും പന്തും നിരത്തീ
മാനത്തെച്ചെപ്പടിവിദ്യക്കാരന്‍
ചെപ്പുകൊട്ടുണ്ണിയെ ജാലം കാട്ടുന്ന
ചെപ്പടിവിദ്യക്കാരന്‍...

കല്ലെടുത്തൂതി മാണിക്യമാക്കുന്ന
കണ്‍കെട്ടുവിദ്യക്കാരാ - എന്റെ
കണ്മണിക്കുട്ടന്റെ കാതുകുത്തുമ്പോള്‍
കല്ലുകടുക്കന്‍ കൊണ്ടുത്തരാമോ?

ചെപ്പിലരിപ്പൊടി കൈതപ്പൂക്കണ്ണാടി
ചെപ്പുകൊട്ടുണ്ണീ ചെപ്പുകൊട്ട്
അപ്പാട്ടെക്കുട്ടിക്ക് ചോറൂണാകുമ്പോള്‍
അപ്പം വേണം അരിയുണ്ടവേണം

നീലമുകിലിനെ പീലിക്കെട്ടാക്കി
ജാലം കാട്ടുന്ന വീരാ
കണ്‍കെട്ടുകാരാ വായോ താഴോട്ട്
തങ്കക്കുടത്തിന് മുത്തം കൊടുക്കാന്‍
Movie/Album name: Naadan Premam
Artists