Chempakappookaavanthile

1971
Lyrics
Language: English

Aa...aa...

Chembakappoonkaavanathile poomarachottil
Pandorikkaloraattidayan thapassirunnu
Vinnil ninnum vannirangiya bhagavaanappol - oru
Oru chandanthin maniveena avanu nalki

Thankaswapna shathangalaal thanthrikal ketti - athil
Sundarapratheekshakal than chaayam puratti
Aarthalachu hridhayathil thulumbiya gaanangal
Raathriyum pakalumavan veenayil meetti
(chembakappoo)

Aa madhura sangeethathin lahariyaale - swantham
Bhoomi deviye paavam marannu poyi
Shyaamalamaam bhoomiyaake paazhmaruvaay maarippoyi
Paavamappol pashiyaale paattu nirthi
Paattu nirthi

Kaathu nilkkum vayalil than kalappayoonni - thante
Verpukondu vithaykkuvan avanirangi
Ennumennum samridhithan ponmanikal vilayikkan
Mannithinte makanaay avanirangi
Avanirangi
Aa...aaa.. (chembakappoo)
Language: Malayalam

ആ ...ആ ...

ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടില്‍
പണ്ടൊരിക്കലൊരാട്ടിടയന്‍ തപസ്സിരുന്നു
വിണ്ണില്‍ നിന്നും വന്നിറങ്ങിയ ഭഗവാനപ്പോള്‍ -ഒരു
ചന്ദനത്തിന്‍ മണിവീണ അവനു നല്‍കി...
അവനു നല്‍കി...
(ചെമ്പകപ്പൂ )

തങ്കസ്വപ്ന ശതങ്ങളാല്‍ തന്ത്രികള്‍ കെട്ടി - അതില്‍
സുന്ദരപ്രതീക്ഷകള്‍ തന്‍ ചായം പുരട്ടി
ആര്‍ത്തലച്ചു ഹൃദയത്തില്‍ തുളുമ്പിയ ഗാനങ്ങള്‍
രാത്രിയും പകലുമവന്‍ വീണയില്‍ മീട്ടി
(ചെമ്പകപ്പൂ )

ആ മധുരസംഗീതത്തിന്‍ ലഹരിയാലെ -സ്വന്തം
ഭൂമിദേവിയെ പാവം മറന്നുപോയി
ശ്യാമളമാം ഭൂമിയാകെ പാഴ്മരുവായ് മാറിപ്പോയി
പാവമപ്പോള്‍ പശിയാലെ പാട്ടു നിര്‍ത്തി.....
പാട്ടു നിര്‍ത്തി.....

കാത്തു നില്‍ക്കും വയലില്‍ തന്‍ കലപ്പയൂന്നി- തന്റെ
വേര്‍പ്പുകൊണ്ട് വിതയ്ക്കുവാന്‍ അവനിറങ്ങി
എന്നുമെന്നും സമൃദ്ധിതന്‍ പൊന്‍മണികള്‍ വിളയിക്കാന്‍
മണ്ണിതിന്റെ മകനായ്‌ അവനിറങ്ങി .....
അവനിറങ്ങി .....
ആ ...ആ.. (ചെമ്പകപ്പൂ )
Movie/Album name: Aabhijaathyam
Artists