ആറ്റുവക്കില്‍ കന്നിവെയില്‍ കസവു നെയ്യും നേരം കാട്ടുകിളിപ്പെണ്ണിനൊരു കവിത തോന്നിയ നേരം പച്ചവെള്ളം ചോദിച്ചെന്റെ കൊച്ചു വീട്ടില്‍ വന്നു ഉച്ചമരത്തണലിലവന്‍ കെസ്സു മൂളി നിന്നു (ചാമ്പക്കം ചോലയില്‍)
നോമ്പിറക്കാന്‍ കദളിവാഴക്കൂമ്പു തേടി തേന്‍ പുരട്ടിയ ചിരിയുമായി തൊടിയിലവന്‍ നിന്നു കൂട്ടിലിട്ട മൈനയോടു നാട്ടുകാര്യം ചൊല്ലി കേട്ടു നില്‍കുമെന്നെ സ്നേഹക്കടലിലവന്‍ തള്ളീ കടലിലവന്‍ തള്ളീ. ചാഞ്ഞു നില്‍ക്കും ചമ്പകത്തില്‍ ചങ്ങാടം കെട്ടി - ഒരുത്തന്‍ ചങ്ങാടം കെട്ടി. (ചാമ്പക്കം)