Chumalil Swapanathin

1969
Lyrics
Language: English

Chumalil swapnathin shavamanjam chumakkunna
Chumattuakari kochu chumattuakri
Chithayil vaikkumbozhum pidayunnoo ninte
Chirakaala sundhara viphalaswapnam
(chuamalil...)
Swantham hrudhayathin chudukaattil aasha-
Chandhanavirakinaal chithayorukki
Udakakriyaykku nee orungiyappol veendum
Uyirthezhunnelkkunnu ninte moham
(chumalil...)
Maramallallo verum shilayallallo nenjil
Marakkuvan kazhiyaatha manassalle
Chumalil neethanne vahikkenam ninte
Chumakkuvanaakaatha kadinabhaaram
(chumalil...)
Language: Malayalam

ചുമലിൽ സ്വപ്നത്തിൻ ശവമഞ്ചം ചുമക്കുന്ന
ചുമട്ടുകാരീ കൊച്ചു ചുമട്ടുകാരീ
ചിതയിൽ വയ്ക്കുമ്പോഴും പിടയുന്നൂ നിന്റെ
ചിരകാല സുന്ദര വിഫലസ്വപ്നം
(ചുമലിൽ...)

സ്വന്തം ഹൃദയത്തിൻ ചുടുകാട്ടിൽ ആശാ-
ചന്ദനവിറകിനാൽ ചിതയൊരുക്കി
ഉദകക്രിയയ്ക്കു നീ ഒരുങ്ങിയപ്പോൾ വീണ്ടും
ഉയിർത്തെഴുന്നേൽക്കുന്നു നിന്റെ മോഹം
(ചുമലിൽ...)

മരമല്ലല്ലോ വെറും ശിലയല്ലല്ലോ നെഞ്ചിൽ
മറക്കുവാൻ കഴിയാത്ത മനസ്സല്ലേ
ചുമലിൽ നീതന്നെ വഹിക്കേണം നിന്റെ
ചുമക്കുവാനാകാത്ത കഠിനഭാരം
(ചുമലിൽ...)
Movie/Album name: Virunnukari
Artists