Chandanakkallil

1969
Lyrics
Language: English

Chandanakkallilurachaale swarnnathin maatariyoo
Kaatin cholayil alinjaale kaithappoovin manamariyoo (chandana)

Kavithathan chirakiluyarnnaale gaanathin azhakariyoo(2)
Swapnamullil vidarnnaale kalpanakku poombodi kittu (2)
Chirikku sakhee chirikku chithra shalabhathe vilikku (chandana)

Paribhavam kondu niranjaale pranayathin sukhamariyoo(2)
Chundu chundil vrinjale chumbanathin madhuriyariyoo(2)
Chirikkoo sakhi chirikkoo
Chithrashalabhathe vilikoo (chandana)
Language: Malayalam

ചന്ദനക്കല്ലിലുരച്ചാലേ സ്വര്‍ണ്ണത്തിന്‍ മാറ്ററിയൂ
കാറ്റിന്‍ ചോലയില്‍ അലിഞ്ഞാലേ കൈതപ്പൂവിന്‍ മണമറിയൂ
(ചന്ദന....)

കവിതതന്‍ ചിറകിലുയര്‍ന്നാലേ ഗാനത്തിന്നഴകറിയൂ(2)
സ്വപ്നമുള്ളില്‍ വിടര്‍ന്നാലേ കല്‍പ്പനയ്ക്കു പൂമ്പൊടി കിട്ടൂ(2)
ചിരിയ്ക്കു സഖി ചിരിയ്ക്കു ചിത്രശലഭത്തെ വിളിയ്ക്കു
(ചന്ദന...)

പരിഭവംകൊണ്ടുനിറഞ്ഞാലേ പ്രണയത്തിന്‍ സുഖമറിയൂ(2)
ചുണ്ടുചുണ്ടില്‍ വിരിഞ്ഞാലേ ചുംബനത്തിന്‍ മാധുരിയറിയൂ(2)
ചിരിയ്കൂ സഖി ചിരിയ്കൂ ചിത്രശലഭത്തെ വിളിയ്ക്കൂ
(ചന്ദന...)
Movie/Album name: Urangatha Sundari
Artists