Chaanchakkam

1967
Lyrics
Language: English

Chaanchakkam chaanchakkam
Chandanappava kalippaava
Paavakkunje paavakkunje
Panchaarayumma panchaarayumma

Pathaayam perum chakki kuthum
Amma vekkum nammal unnum
Pathaayam perum chakki kuthum
Amma vekkum nammal unnum
Muttathu pichappicha nadathum
Muthassi ninnude muthassiyamma (chaanchakkam)

Raathriyil ambilimaamante veettile
Rajakumaarante kadha parayum
Achan kadha parayum
Omanathinkal kidaavo paadi
Thaamara thottililittaattum
Omanathinkal kidaavo paadi
Thaamara thottililittaattum ammachi
Thaamara thottililittaattum(chaanchakkam)

Chillitta veettil chirikkunna veettil
Chithira poomarakkaattil
Chillitta veettil chirikkunna veettil
Chithira poomarakkaattil
Nammale kandu kothikkatte
Nakshathrakkunjungal - maanathe
Nakshathrakkunjungal (chaanchakkam)
Language: Malayalam

ചാഞ്ചക്കം ചാഞ്ചക്കം
ചന്ദനപ്പാവ കളിപ്പാവ
പാവക്കുഞ്ഞേ പാവക്കുഞ്ഞേ
പഞ്ചാരയുമ്മ -പഞ്ചാരയുമ്മ

പത്തായം പെറും ചക്കി കുത്തും
അമ്മ വെക്കും നമ്മളുണ്ണും
പത്തായം പെറും ചക്കി കുത്തും
അമ്മ വെക്കും നമ്മളുണ്ണും
മുറ്റത്തു പിച്ചപ്പിച്ച നടത്തും
മുതശ്ശിയമ്മ നിന്നുടെ മുത്തശ്ശിയമ്മ (ചാഞ്ചക്കം)

രാത്രിയിലമ്പിളിമാമന്റെ വീട്ടിലെ
രാജകുമാരന്റെ കഥപറയും -
അച്ഛന്‍ കഥ പറയും
ഓമനത്തിങ്കള്‍ക്കിടാവോ പാടി
താമരത്തൊട്ടിലിലാട്ടും
ഓമനത്തിങ്കള്‍ക്കിടാവോ പാടി
താമരത്തൊട്ടിലിലാട്ടും
അമ്മച്ചി താമരത്തൊട്ടിലിലാട്ടും (ചാഞ്ചക്കം)

ചില്ലിട്ടവീട്ടില്‍ ചിരിക്കുന്ന വീട്ടില്‍
ചിത്തിരപൂ‍മരക്കാട്ടില്‍
ചില്ലിട്ടവീട്ടില്‍ ചിരിക്കുന്ന വീട്ടില്‍
ചിത്തിരപൂ‍മരക്കാട്ടില്‍
നമ്മളെക്കണ്ടു കൊതിക്കട്ടെ
നക്ഷത്രക്കുഞ്ഞുങ്ങള്‍ - മാനത്തെ
നക്ഷത്രക്കുഞ്ഞുങ്ങള്‍ (ചാഞ്ചക്കം)
Movie/Album name: Sahadharmini
Artists