Doore Vazhikalil

2018
Lyrics
Language: English

Doore vazhikalil
Chithayeriyum idariya chuvadukal
Vidhiyezhuthum aruna sooryano
Vida parayum iniyoru pakalilum
Irulozhukum....
(doore vazhikalil...)

Kaathangalaay neelumee raathriyil
Puthiya theerangale thediyee yaathrayaay
Chirakumaay dooreyo...kanavukal thirayave
Nizhalukal novumaay vazhikale moodave...
Chenkanal minniyo...nenchakam polliyo...
Kadhayini thudarumo.....
(doore vazhikalil...)

Kaalathinte kaalpaadukal pinneyum
Thedipporumo dooreyaanenkilum
Etho ponveyilppakshi paadunnuvo
Theerathe thanalppoomaram kanduvo...
Minnum raanthalaavunna kanno kaavalaay
Engo maanjupokunnu thennal novumaay
Kadhayini thudarumo.....
Doore vazhikalil
Chithayeriyum idariya chuvadukal
Aruna sooryano...iniyoru pakalilum
Kaathangalaay neelumee raathriyil
Puthiya theerangale thediyee yaathrayaay
Chirakumaay dooreyo...kanavukal thirayave
Nizhalukal novumaay vazhikale moodave...
Chenkanal minniyo...nenchakam polliyo...
Kadhayini thudarumo.....
Thudarumo.....
Language: Malayalam

ദൂരെ വഴികളിൽ
ചിതയെരിയും ഇടറിയ ചുവടുകൾ
വിധിയെഴുതും അരുണസൂര്യനോ
വിട പറയും ഇനിയൊരു പകലിലും
ഇരുളൊഴുകും....
(ദൂരെ വഴികളിൽ...)

കാതങ്ങളായ് നീളുമീ രാത്രിയിൽ
പുതിയ തീരങ്ങളെ തേടിയീ യാത്രയായ്
ചിറകുമായ് ദൂരെയോ...കനവുകൾ തിരയവേ
നിഴലുകൾ നോവുമായ് വഴികളെ മൂടവേ...
ചെങ്കനൽ മിന്നിയോ...നെഞ്ചകം പൊള്ളിയോ...
കഥയിനി തുടരുമോ.....
(ദൂരെ വഴികളിൽ...)

കാലത്തിന്റെ കാല്പാടുകൾ പിന്നെയും
തേടിപ്പോരുമോ ദൂരെയാണെങ്കിലും
ഏതോ പൊൻവെയിൽപ്പക്ഷി പാടുന്നുവോ
തീരത്തെ തണൽപ്പൂമരം കണ്ടുവോ...
മിന്നും റാന്തലാവുന്ന കണ്ണോ കാവലായ്
എങ്ങോ മാഞ്ഞുപോകുന്നു തെന്നൽ നോവുമായ്
കഥയിനി തുടരുമോ...
ദൂരെ വഴികളിൽ
ചിതയെരിയും ഇടറിയ ചുവടുകൾ
അരുണ സൂര്യനോ...ഇനിയൊരു പകലിലും
കാതങ്ങളായ് നീളുമീ രാത്രിയിൽ
പുതിയ തീരങ്ങളെ തേടിയീ യാത്രയായ്
ചിറകുമായ് ദൂരെയോ...കനവുകൾ തിരയവേ
നിഴലുകൾ നോവുമായ് വഴികളെ മൂടവേ...
ചെങ്കനൽ മിന്നിയോ...നെഞ്ചകം പൊള്ളിയോ...
കഥയിനി തുടരുമോ.....
തുടരുമോ.....
Movie/Album name: Swathanthryam Ardharathriyil
Artists