Dooreyaavani

2017
Lyrics
Language: English

Doore aavani thinkal marayunne....
Neelum vezhaampal ullam pidayunne...
Olam kaathoru theeram karayunne...
Vennilaave kando....

Venal chaayumaa maarimazhayundo...
Mulla poothidum gandhaminiyundo....
Kaalam theerthoree raavil pakalundo....
Vennilaave chollu....

Kanpeeliyaal nin mozhi....
Kaanunnu njaan ul chiri...
Aadyamaay nin anguli thodumpol
Doore aavani thinkal marayunne....
Neelum vezhaampal ullam pidayunne...
Olam kaathoru theeram karayunne...
Vennilaave kando....

Ithalode...veenapoovaay mannil cherunne nammal
Chudu venal ullam pollum novin paattaane nenchil...

Vaidooryamaay nin mukham...
Ven shankhu pol nenchakam...
Naam nananja aadya raa mazhayil...
Doore aavani....
Neelum vezhaampal....
Olam kaathoru theeram karayunne...
Vennilaave kando....

Ithalode...veenapoovaay mannil cherunne nammal
Chudu venal ullam pollum novin paattaane nenchil...
Language: Malayalam

ദൂരെയാവണി തിങ്കൾ മറയുന്നേ....
നീളും വേഴാമ്പൽ ഉള്ളം പിടയുന്നേ...
ഓളം കാത്തൊരു തീരം കരയുന്നേ...
വെണ്ണിലാവേ കണ്ടോ....

വേനൽ ചായുമാ മാരിമഴയുണ്ടോ...
മുല്ല പൂത്തിടും ഗന്ധമിനിയുണ്ടോ....
കാലം തീർത്തൊരീ രാവിൽ പകലുണ്ടോ....
വെണ്ണിലാവേ ചൊല്ലൂ....

കൺപീലിയാൽ നിൻ മൊഴി....
കാണുന്നു ഞാൻ ഉൾചിരി...
ആദ്യമായ് നിൻ അംഗുലി തൊടുമ്പോൾ
ദൂരെ ആവണി തിങ്കൾ മറയുന്നേ....
നീളും വേഴാമ്പൽ ഉള്ളം പിടയുന്നേ...
ഓളം കാത്തൊരു തീരം കരയുന്നേ...
വെണ്ണിലാവേ കണ്ടോ....

ഇതളോടേ...വീണപൂവായ്‌ മണ്ണിൽ ചേരുന്നേ നമ്മൾ
ചുടുവേനൽ ഉള്ളം പൊള്ളും നോവിൻ പാട്ടാണേ നെഞ്ചിൽ...

വൈഡൂര്യമായ് നിൻ മുഖം...
വെൺശംഖുപോൽ നെഞ്ചകം...
നാം നനഞ്ഞ ആദ്യ രാമഴയിൽ...
ദൂരെയാവണി....
നീളും വേഴാമ്പൽ....
ഓളം കാത്തൊരു തീരം കരയുന്നേ...
വെണ്ണിലാവേ കണ്ടോ....

ഇതളോടേ...വീണപൂവായ്‌ മണ്ണിൽ ചേരുന്നേ നമ്മൾ
ചുടുവേനൽ ഉള്ളം പൊള്ളും നോവിൻ പാട്ടാണേ നെഞ്ചിൽ.....
Movie/Album name: 1971 Beyond Borders
Artists