Duniyaavin maithanathu kalipanthumittukoduthu Melaappil kuthiyirunnu kali kandu rasikkumoraalu Kalikkanirangununde idanenchil theeyaanu Kali kandirikkunnonte chundathu chiriyaanu
Language: Malayalam
ദുനിയാവിന്‍ മൈതാനത്ത് കളിപ്പന്തുമിട്ടുകൊടുത്ത് മേലാപ്പില്‍ കുത്തിയിരുന്ന് കളി കണ്ടു രസിക്കുമൊരാള് കളിക്കാനിറങ്ങുന്നുണ്ടേ ഇടനെഞ്ചില്‍ തീയാണ് കളികണ്ടിരിക്കുന്നോന്റെ ചുണ്ടത്ത് ചിരിയാണ്
തന്നെത്താന്‍ കണ്ടുപിടിച്ചൊരു ഭൂതക്കണ്ണാടി കൊണ്ട് ചെറുതിനെ വലുതായിക്കാണും മാനവര് തന്‍ കയ്യില്‍ കിട്ടിയ പന്ത് ഭൂമിഗോളമെന്ന പോലെ വലുതെന്നു നിരൂപിച്ചങ്ങനെ തല പെരുത്തു നീര്‍പ്പോള പോലെയാണീ വാഴ്വെന്ന ഹകീകത്ത് കാണാതെ പോയതാണ് മനുജന്നു മുസീബത്ത്
കളത്തീന്നു കേറാന്‍ വയ്യ കളിച്ചു തോല്‍ക്കാനും വയ്യ വഴങ്ങാതെ പന്തുരുളുന്നു പല വഴിക്ക് പുഞ്ചിരിച്ചു ചെണ്ടിളകും വിജയത്തിന്‍ പക്കം വെച്ച് പിഴക്കുന്നു കണക്കുകള്‍ പല വഴിക്ക് പുക്കാറു പിടിക്കുന്നേരം കാണാത്തൊരു കൈ വന്ന് നീട്ടുന്നു നോവുമാറ്റും മധുരിക്കും സര്‍ബത്ത്
ദുനിയാവിന്‍ മൈതാനത്ത് കളിപ്പന്തുമിട്ടുകൊടുത്ത് മേലാപ്പില്‍ കുത്തിയിരുന്ന് കളി കണ്ടു രസിക്കുമൊരാള് കളിക്കാനിറങ്ങുന്നുണ്ടേ ഇടനെഞ്ചില്‍ തീയാണ് കളികണ്ടിരിക്കുന്നോന്റെ ചുണ്ടത്ത് ചിരിയാണ്