SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Dhanumaasa paalaazhi thira thullum Poo thiruvaathirayil Paattilaliyum aadi ulayum paathiraavinu lahari... (dhanumaasa....) Manassu niraye panineer kulirum Manavumaniyum marunaadan penne... Marunaadan malayaalippenne... Aamandam ilaki ninnil Hemantha swapnatharangam... (manassu niraye...) Anganamaare mangalyapperumayezhum Shringaara smrithikalumaay... Poovampan kaamanakalkkarumayarachanaam Vampananganu mey kodu Shivaperumaal thirumeniyil ashareeriyaayavanu Thiruvaathira noyampinaal mey kodu... Chaanthu chandanam chinthoorakkuriyumaay Azhakozhukidu mudanadakalumaay... Kalakaakali paadikkondilakum mudi- Maadikkondayyaa ayyayyaa... Meyyaarappon kaniyodu moyyaarappukilodumaa Kaamane ethirelkkaam... Inangi kummi adichidenam... Avane vanangi kummi adichidenam...(2) ധനുമാസപ്പാലാഴി തിര തുള്ളും പൂ തിരുവാതിരയിൽ പാട്ടിലലിയും ആടി ഉലയും പാതിരാവിനു ലഹരി... (ധനുമാസ....) മനസ്സുനിറയെ പനിനീർ കുളിരും മണവുമണിയും മറുനാടൻ പെണ്ണേ... മറുനാടൻ മലയാളിപ്പെണ്ണേ... ആമന്ദം ഇളകി നിന്നിൽ ഹേമന്ത സ്വപ്നതരംഗം... (മനസ്സു നിറയെ...) അംഗനമാരേ മംഗല്യപ്പെരുമയെഴും ശൃംഗാരസ്മൃതികളുമായ്... പൂവമ്പൻ കാമനകൾക്കരുമയരചനാം വമ്പനനംഗനു മെയ് കൊടു് ശിവപെരുമാൾ തിരുമേനിയിൽ അശരീരിയായവനു് തിരുവാതിര നൊയമ്പിനാൽ മെയ് കൊടു്... ചാന്തുചന്ദനം ചിന്തൂരക്കുറിയുമായ് അഴകൊഴുകിടുമുടനടകളുമായ്... കളകാകളി പാടിക്കൊണ്ടിളകും മുടി- മാടിക്കൊണ്ടയ്യാ അയ്യയ്യാ... മെയ്യാരപ്പൊൻകണിയൊടു മൊയ്യാരപ്പുകിലൊടുമാ കാമനെ എതിരേൽക്കാം... ഇണങ്ങി കുമ്മി അടിച്ചിടേണം... അവനെ വണങ്ങി കുമ്മി അടിച്ചിടേണം....(2)
Movie/Album name: Rasam
Artists