Um...um...oh...oh...oh...
Devahamsa kaaminee sura sundariyaay...
Paarijaatha malarukal choodi arikil varuu..
Chandana shashikala raavil
Suma shayya orukkaam njaan
Mandasmithamaay maniyara vaathil thurannu varuu...
Devahamsa kaaminee sura sundariyaay...
Paarijaatha malarukal choodi arikil varuu..
Innen jeevithamaake...aa...aa...aa...
Innen jeevithamaake madhumazhayaay pozhiyunnu
Karnnikaara pookkal innengum viriyunnu..
Swapnangal chiraku vidarthum ulsavamela
Manassu manassil madhuram thookum malsaravela
Devahamsa kaaminee sura sundariyaay...
Paarijaatha malarukal choodi arikil varuu....
Innen malarvaniyaake...aa...aa...aa...
Innen malarvaniyaake shruthi meetti poonkilikal
Ente karalil poothu ponnomal pulakangal
Snehathin thirakalilakki nee anayumpol
Varnna malarukal vaarithookum vasanthasandhya...
(devahamsa kaaminee...)
ഉം...ഉം...ഓ...ഓ...ഓ...
ദേവഹംസ കാമിനീ സുരസുന്ദരിയായ്...
പാരിജാതമലരുകൾ ചൂടി അരികിൽ വരൂ....
ചന്ദനശശികല രാവിൽ സുമശയ്യ ഒരുക്കാം ഞാൻ...
മന്ദസ്മിതമായ് മണിയറവാതിൽ തുറന്നു വരൂ...
ദേവഹംസ കാമിനീ സുരസുന്ദരിയായ്...
പാരിജാതമലരുകൾ ചൂടി അരികിൽ വരൂ....
ഇന്നെൻ ജീവിതമാകെ...ആ...ആ...ആ...
ഇന്നെൻ ജീവിതമാകെ മധുമഴയായ് പൊഴിയുന്നു
കർണ്ണികാരപ്പൂക്കൾ ഇന്നെങ്ങും വിരിയുന്നു..
സ്വപ്നങ്ങൾ ചിറകുവിടർത്തും ഉത്സവമേള
മനസ്സുമനസ്സിൽ മധുരം തൂകും മത്സരവേള
ദേവഹംസ കാമിനീ സുരസുന്ദരിയായ്...
പാരിജാതമലരുകൾ ചൂടി അരികിൽ വരൂ....
ഇന്നെൻ മലർവനിയാകെ...ആ...ആ...ആ...
ഇന്നെൻ മലർവനിയാകെ ശ്രുതി മീട്ടി പൂങ്കിളികൾ
എന്റെ കരളിൽ പൂത്തു പൊന്നോമൽ പുളകങ്ങൾ
സ്നേഹത്തിൻ തിരകളിളക്കി നീ അണയുമ്പോൾ
വർണ്ണമലരുകൾ വാരിത്തൂകും വസന്തസന്ധ്യ...
(ദേവഹംസ കാമിനീ...)
Movie/Album name: Life Full of Life
Artists