ദൂരെ ദൂരെ....ദൂരേ... തീരം തേടി നീളേ പോകും ഒരു വാനമ്പാടിയെപ്പോലെ... (ദൂരെ ദൂരെ.....) ചിന്തകൾതൻ ചിറകേന്തി മനമേ പല പല ചോദ്യം തേടി അകലെ യാത്ര പോവുക നീ....(2) (ദൂരെ ദൂരെ.....)
പകൽ വിളക്കിൻ...ഓ...ഓ...ഓ... പകൽ വിളക്കിൻ തിരി താഴ്ന്നെന്നാൽ നാളെ വീണ്ടും കിഴക്കു തെളിയുന്നു എള്ളോളം പോന്നൊരു വിത്തിൽ നിന്നും വൻമരമൊരു നാൾ മുളച്ചിടുന്നു... എന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ്ടെന്നൊരു ചോദ്യവുമായ് മനമുണർന്നു... അറിവിൻ മലർത്തേൻ നുകർന്നു.... (ദൂരെ ദൂരെ.....)