ദൂരം തീരാ പാതകള്‍ തേടും കാലം കാണാ യാത്രക്കാരാ... ദൂരം തീരാ പാതകള്‍ തേടും കാലം കാണാ യാത്രക്കാരാ... നീ തുടങ്ങിയ സഞ്ചാരങ്ങള്‍ നീ തുടങ്ങിയിടത്താണിന്നും ശരിയുടെ കടലില്‍ നിന്നോ... തെറ്റിന്റെ കരയില്‍ നിന്നോ.... എങ്ങനെ പിറവി പിറന്നു... ഉത്തരം അറിയാ ചോദ്യമിന്നും ഉത്തരം അറിയാ ചോദ്യം.... ദൂരം തീരാ പാതകള്‍ തേടും കാലം കാണാ യാത്രക്കാരാ....
ഉദിക്കാത്ത കിഴക്കിന്റെ പിടിക്കുള്ളിലമരാതെ പടിഞ്ഞാറസ്തമിക്കാതെ കറങ്ങുമ്പോഴും ഉദിക്കാത്ത കിഴക്കിന്റെ പിടിക്കുള്ളിലമരാതെ പടിഞ്ഞാറസ്തമിക്കാതെ കറങ്ങുമ്പോഴും താളം തെറ്റാതെ പായും ദിനരാത്രക്കൂത്തരങ്ങില്‍ കാലത്തിന്‍ ഒടുങ്ങാത്ത കാത്തിരിപ്പു്.... താളം തെറ്റാതെ പായും ദിനരാത്രക്കൂത്തരങ്ങില്‍ കാലത്തിന്‍ ഒടുങ്ങാത്ത കാത്തിരിപ്പു്.... ദൂരം തീരാ പാതകള്‍ തേടും കാലം കാണാ യാത്രക്കാരാ....