ഓമനേ ഓർമ്മയില്ലേ ഓണനാളിൽ പാടിയില്ലേ വാനമേ ഓർമ്മയില്ലേ ആദ്യനാളിൽ ആടിയില്ലേ മരണത്തിൻ ശവമഞ്ചം പേറി അലയുന്നു ഞാൻ ഓർമ്മ തൻ ദുഃഖങ്ങൾ പേറി എരിയുന്നു ഞാൻ എരിയുന്നു ഞാൻ എരിയുന്നു ഞാൻ (ദേഹിയില്ലാ...)
ഗോക്കളേ ഓർമ്മയില്ലേ ഗോപികമാർ ചൊല്ലിയില്ലേ ഹംസമേ ഓർമ്മയില്ലേ രാധയെ തേടി അലഞ്ഞതില്ലേ ദുഃഖത്തിൻ കണ്ണീർപ്പുഴ തേടി അലയുന്നു ഞാൻ സ്വപ്നത്തിൻ കനലുകൾ താണ്ടി അകലുന്നു ഞാൻ അകലുന്നു ഞാൻ അകലുന്നു ഞാൻ (ദേഹിയില്ലാ...)