ആ...ആ...ആ.... ദുഃഖത്തിനുണ്ടൊരു ലഹരി സൗഖ്യത്തിനില്ലാത്ത ലഹരി (2) മുറിവേറ്റ നെഞ്ചം മുരളികയാക്കുന്ന മുളംതണ്ടിലൂറുന്ന ലഹരി (ദുഃഖത്തിനുണ്ടൊരു.......)
കോവിലിലണയാൻ മോഹിച്ച മലരിനെ പൂ വാണിഭക്കാരൻ നുള്ളുമ്പോൾ (2) ഖേദത്തിനുണ്ടൊരു ലഹരി മോദത്തിനില്ലാത്ത ലഹരി (2) (ദുഃഖത്തിനുണ്ടൊരു.......)
മേഘങ്ങൾ പെയ്യുമ്പോൾ വാനിടം തെളിയും ഭൂമിയും വല്ലാതെ കുളിരും (2) ശൈത്യത്തിനുണ്ടൊരു ലഹരി താപത്തിനില്ലാത്ത ലഹരി (2) ആ....ആ....ആ.....ആ...ആ....ആ.... (ദുഃഖത്തിനുണ്ടൊരു.......)