പാദങ്ങള്‍ നോവും പാതയില്‍ പൂക്കള്‍ പെയ്തു നീ.... പാവങ്ങള്‍ പേറും ഓര്‍മ്മയില്‍ പുണ്യമേകി നീ.... അങ്ങയിലിനിയെന്നും എൻ ജീവനു മോക്ഷം നാഥാ നീ ആശ്രയം...(2) മെഴുകായെരിഞ്ഞു തീര്‍ന്നിടാം നിന്റെ കാല്‍ക്കല്‍ ഞാന്‍.....(2) (ദൈവമെന്റെ ജീവനില്‍...)
കണ്ണീരാല്‍ മേഞ്ഞ കൂരയില്‍ കാവല്‍ നിന്നു നീ.... പ്രാർത്ഥിക്കാന്‍ മാത്രം ജീവിതം കാത്തു പോന്നു ഞാന്‍.... എന്നിലെ മുറിവെല്ലാം നിന്‍ തിരുമുറിവാക്കി നാഥാ നിന്‍ സാന്ത്വനം...(2) ഒരു കോടി നന്ദി ചൊല്ലി ഞാന്‍ നിന്നെ വാഴ്ത്തിടാം.....(2) (ദൈവമെന്റെ ജീവനില്‍...)