Oro nimishavum kaathorthu nilppuu Sree shaarade nin kaalocha kelkkaan..(oro nimishavum..) Neeyinnum enne nin thozhiyaakkuu Nin paadangalil noopuramaakkuu Naivedyamaakkuu neeyente janmam.... (devee priye....)
Language: Malayalam
ദേവീ പ്രിയേ ശ്രീരാഗിണീ ദേവാമൃതം ശ്രീലാളനം..(ദേവീ പ്രിയേ..) ഏതോ വിചാരം ശ്രീവാസരമ്യം ചേതോവികാരം ശ്രീപാര്‍വ്വതീശം ദേവീ പ്രിയേ ശ്രീരാഗിണീ ദേവാമൃതം ശ്രീലാളനം....
താരാദേവീ ശ്രീശൈലനന്ദിനീ ദുർഗ്ഗേ കാളീ ഭ്രമരീ ഗൗരീ..(താരാദേവീ...) കാണുന്നു നിന്റെ ഭാവാന്തരങ്ങള്‍ കാലാന്തരത്തിന്‍ ഭാഗ്യോദയങ്ങള്‍ കാവേരം പൂശിയ കോവിൽപ്പടി.. ദേവീ പ്രിയേ ശ്രീരാഗിണീ ദേവാമൃതം ശ്രീലാളനം....
ഓരോ നിമിഷവും കാതോര്‍ത്തു നിൽപ്പൂ ശ്രീശാരദേ നിന്‍ കാലൊച്ച കേള്‍ക്കാന്‍..(ഓരോ..) നീയിന്നും എന്നെ നിന്‍ തോഴിയാക്കൂ നിന്‍ പാദങ്ങളില്‍ നൂപുരമാക്കൂ നൈവേദ്യമാക്കൂ നീയെന്റെ ജന്മം.... (ദേവീ പ്രിയേ....)