അകലെ നാടിന്റെ അതിരു കാക്കണ കരുത്തന്മാരുടെ പട്ടാളം ട്രെഞ്ചിലൊളിക്കാതെ നെഞ്ചു വിരിച്ചോണ്ട് കാഞ്ചി വലിക്കണ പട്ടാളം വക്കാണം മൂക്കുമ്പോളൂച്ചാളിപ്പിള്ളാരെ മുക്കാലിൽ കെട്ടണ പട്ടാളം റാകിപ്പറന്നെത്തി തീമഴ പെയ്യിക്കും തീപ്പൊരി പട്ടാളം വക്കാണം മൂക്കുമ്പോളൂച്ചാളിപ്പിള്ളാരെ മുക്കാലിൽ കെട്ടണ പട്ടാളം റാകിപ്പറന്നെത്തി തീമഴ പെയ്യിക്കും തീപ്പൊരി പട്ടാളം പാവം പട്ടാളം ഇത് പട്ടണപ്പട്ടാളം (2) (ഡിങ്കിരി...)
മുറുക്കിത്തുപ്പണ മുതുക്കിയമ്മയ്ക്ക് മുറുക്കാനിടിക്കും പട്ടാളം മുറുക്കാനിടിക്കും പട്ടാളം മുറുക്കാനിടിക്കും പട്ടാളം പാണ്ടിപ്പുഴയിലെ പീക്കിരിമീനിനെ ചൂണ്ടയിടുന്നൊരു പട്ടാളം ചൂണ്ടയിടുന്നൊരു പട്ടാളം ഹാ ചൂണ്ടയിടുന്നൊരു പട്ടാളം മുറുക്കിത്തുപ്പണ മുതുക്കിയമ്മയ്ക്ക് മുറുക്കാനിടിക്കും പട്ടാളം പാണ്ടിപ്പുഴയിലെ പീക്കിരിമീനിനെ ചൂണ്ടയിടുന്നൊരു പട്ടാളം പാടവരമ്പത്തെ കാക്കാലൻ ഞണ്ടിനെ പാഞ്ഞു പിടിക്കണ പട്ടാളം ആനപ്പുറത്തേറി കൊഞ്ഞനം കുത്തണ വാനരപ്പട്ടാളം പാവം പട്ടാളം ഇത് പട്ടണപ്പട്ടാളം (2) (ഡിങ്കിരി...)