ആ .... ദൂരെയോ മേഘരാഗം ആര്‍ദ്രമാം സ്നേഹതാരം ഇന്ന് ശോകാന്തമായ് പാടുമീ കുഞ്ഞു വേഴാംബലാവുന്നു ഞാന്‍ ഇന്ന് ശോകാന്തമായ് പാടുമീ കുഞ്ഞു വേഴാംബലാവുന്നു ഞാന്‍ തിരി താഴാന്‍ നില്ക്കുന്ന തിങ്കള്‍ തെല്ലിന്റെ ഓമല് പൊന്‍ നാളമേ
ദൂരെയോ മേഘരാഗം ആര്‍ദ്രമാം സ്നേഹതാരം
ഉള്ളില്‍ പാടുന്ന പാവം പക്ഷിക്ക് പ്രേമത്തിന് തേന്‍ തുള്ളി നീ തന്നു സാന്ത്വനം തന്നു ചന്ദനം തന്നു മാറത്തുറങ്ങാനും നീ വന്നു അനുരാഗ രാഗം ജീവനില്‍ ചാലിച്ചു ഞാനോ നിന്റെ പാട്ടിന് പ്രേമ മന്ദാരം മോഹിച്ചു പോയ്
ദൂരെയോ മേഘരാഗം ആര്‍ദ്രമാം സ്നേഹതാരം
നെഞ്ചില്‍ വിങ്ങുന്ന നോവിന് കണ്ണീരില്‍ ആശാ പരാഗങ്ങള്‍ മാഞ്ഞേ പോയ് പൂത്തു നില്ക്കുന്ന രാത്രി വിണ്ണിന്റെ മൂകാഭിലാഷങ്ങള്‍ തോര്ന്നേ പോയ് എവിടെ നിലാവിന് ലോലമാം തൂവലെ എവിടെ നിലാവിന് ലോലമാം തൂവലെ നിന്നെയൊന്നു കാണാന്‍ മാത്രം എപ്പോഴും തേടുന്നു ഞാന്‍
ദൂരെയോ മേഘരാഗം ആര്‍ദ്രമാം സ്നേഹതാരം ഇന്ന് ശോകാന്തമായ് പാടുമീ കുഞ്ഞു വേഴാംബലാവുന്നു ഞാന്‍ ഇന്ന് ശോകാന്തമായ് പാടുമീ കുഞ്ഞു വേഴാംബലാവുന്നു ഞാന്‍ തിരി താഴാന്‍ നില്ക്കുന്ന തിങ്കള്‍ തെല്ലിന്റെ ഓമല് പൊന്‍ നാളമേ
ദൂരെയോ മേഘരാഗം ആര്‍ദ്രമാം സ്നേഹതാരം
Movie/Album name: Melvilaasam Shariyaanu
Movie Summary:Melvilaasam Shariyaanu (2003) is a Malayalam drama centered on a family and the emotional upheavals surrounding their relationships and domestic life.
Song Credits: Song: "Doore Oh"; Film: Melvilaasam Shariyaanu (2003).
Scene Context: The song appears as a melodic, reflective number within the film's narrative, accompanying an emotionally tender moment.