ദൂരെയൊരു താരം താഴെയൊരു തീരം ദൂതിനൊരു കാണാ..... ഉം ഉം ഉം ഉം ദൂരെയൊരു താരം താഴെയൊരു തീരം ദൂതിനൊരു കാണാ കാറ്റു കളഹംസം (ദൂരെ ഒരു ....) ചില്ലുവെയിലായാലും രാത്രിമഴയായാലും നിന്റെ കിളിവാതില്‍ക്കല്‍ വന്നു വിളിക്കാമെന്റെ മുത്തേ ..... ഏകാന്തമാം ഈ സന്ധ്യയില്‍ പ്രേമാര്‍ദ്രമാം ഈ വേളയില്‍ ദൂരെയൊരു താരം താഴെയൊരു തീരം ദൂതിനൊരു കാണാ കാറ്റു കളഹംസം
മായക്കൂടാരത്തില്‍ മാടപ്രാവേ നിന്റെ മൂളിപ്പാട്ടിന്‍ സ്വരം മെല്ലെ കേള്‍ക്കുന്നു ഞാന്‍ മായക്കൂടാരത്തില്‍ മാടപ്രാവേ നിന്റെ മൂളിപ്പാട്ടിന്‍ സ്വരം മെല്ലെ കേള്‍ക്കുന്നു ഞാന്‍ മാറോടു ചേരാം ചാരെ പറന്നിറങ്ങാം നോവും നെഞ്ചിലെ മിഴിനീരിന്‍ തുള്ളികള്‍ മിഴിത്തൂവലാലെ കവര്‍ന്നെടുക്കാം ആരാരിരം താരാട്ടിനാല്‍ ആനന്ദമായ് ചേര്‍ന്നാടിടാം ദൂരെയൊരു താരം താഴെയൊരു തീരം ദൂതിനൊരു കാണാ കാറ്റു കളഹംസം
എല്ലാം സ്വപ്നങ്ങളോ ഏതോ വര്‍ണ്ണങ്ങളോ എന്റെ രാഗാര്‍ദ്രമാം ജന്മസാഫല്യമോ എല്ലാം സ്വപ്നങ്ങളോ ഏതോ വര്‍ണ്ണങ്ങളോ എന്റെ രാഗാര്‍ദ്രമാം ജന്മസാഫല്യമോ കാണാതെ കാണും മോഹ കുയില്‍ കുരുന്നേ മഞ്ഞില്‍ മുങ്ങുമീ മഴവില്ലിന്‍ ചില്ലയില്‍ മലര്‍ത്തിങ്കളായ് നീ തെളിഞ്ഞുവെങ്കില്‍ ഈ രാത്രിയില്‍ നിന്‍ വേണുവില്‍ ഹിന്ദോളമായ് ഞാന്‍ മാറിടാം
ദൂരെയൊരു താരം താഴെയൊരു തീരം ദൂതിനൊരു കാണാ കാറ്റു കളഹംസം ചില്ലുവെയിലായാലും രാത്രിമഴയായാലും നിന്റെ കിളിവാതില്‍ക്കല്‍ വന്നു വിളിക്കാമെന്റെ മുത്തേ ..... ഏകാന്തമാം ഈ സന്ധ്യയില്‍ പ്രേമാര്‍ദ്രമാം ഈ വേളയില്‍