Devaamritham

1996
Lyrics
Language: English

Devaamritham thoovumee rajanikal sumukhikal
Pramadavana moha thaarunyamaay
Premaanjanam choodumee lathikakal kudavumaay
Kulirilanuraaga laavanyamaay
Urvashee chandrike kaithozhaam menake
Nada thurannuvo devalokam
Ithal virinjuvo paarijaatham
(devaamritham...)

Maarakaakali geetham manasso moolunnu
Manju shayyakalilekaantha mounam
Kuyilaay konchunnu
Pakaroo sukhamee madhupaathramudayuvolam
Nukaroo madhuram thirinaalamanayuvolam
Sakhi ninte naanamarayannamaayozhuki
Ente ezhu kadal neenthumormmakalil
((devaamritham...)

Amgaraagamee meyyil kanakam chaarthumpol
Chandrashaalakalil aakaashadeepam pavizham choriyumpol
Azhake viriyoo chuduchumbanangalil nee
Nizhalaay pothiyoo parirambhanangalaale
Ini ninte veedhikalilennumaathirakal
Ponnaninju varavelkkumen thalayil
((devaamritham...)
Language: Malayalam

ദേവാമൃതം തൂവുമീ രജനികള്‍ സുമുഖികള്‍
പ്രമദവന മോഹതാരുണ്യമായ്...
പ്രേമാഞ്ജനം ചൂടുമീ ലതികകള്‍ കുടവുമായ്
കുളിരിലനുരാഗലാവണ്യമായ്...
ഉര്‍വ്വശീ ചന്ദ്രികേ കൈതൊഴാം മേനകേ
നട തുറന്നുവോ ദേവലോകം?
ഇതള്‍ വിരിഞ്ഞുവോ പാരിജാതം?
(ദേവാമൃതം...)

മാരകാകളീഗീതം മനസ്സോ മൂളുന്നു
മഞ്ജുശയ്യകളിലേകാന്തമൗനം
കുയിലായ് കൊഞ്ചുന്നു
പകരൂ സുഖമീ മധുപാത്രമുടയുവോളം
നുകരൂ മധുരം തിരിനാളമണയുവോളം
സഖി നിന്റെ നാണമരയന്നമായൊഴുകി
എന്റെ ഏഴു കടല്‍ നീന്തുമോര്‍മ്മകളില്‍
(ദേവാമൃതം...)

അംഗരാഗമീ മെയ്യില്‍ കനകം ചാര്‍ത്തുമ്പോള്‍
ചന്ദ്രശാലകളിലാകാശദീപം പവിഴം ചൊരിയുമ്പോള്‍
അഴകേ വിരിയൂ, ചുടുചുംബനങ്ങളില്‍ നീ
നിഴലായ് പൊതിയൂ, പരിരംഭണങ്ങളാലെ
ഇനി നിന്റെ വീഥികളിലെന്നുമാതിരകള്‍
പൊന്നണിഞ്ഞു വരവേല്‍ക്കുമെന്‍ തളയില്‍
(ദേവാമൃതം...)
Movie/Album name: Swapnalokathe Baalabhaaskaran
Artists