Devaraaga doothike

1995
Lyrics
Language: English

Devaraagadoothike vasantha chandrike
Indraraajadhaniyil varoo varoo varoo
Shivanirakal thazhuki suranadikal neenthi
Amruthapadamaruli anupadamanupadamindra
Raajadhaniyi varoo varoo varoo

Menakayaay sandhya
Urvashiyaay raathri
Swarggeeya swaranadiyaay vidhyadharageetham
Narthanalahariyil uranjaaduvaan
Rambha thilothamayorungunnithaa
Gandharva samgeetha sarassil muzhuki
Devasabhathalam ilakiyulanju
(devaraaga..)

Airaavathamunde kaamadhenuvumunde
Amruthavumaay arikil varum
Mohinimaarunde
Thoolikayenthiya chithragupthanum
Venkottakkuda choodumindranum
Maranavaravum aruliyamarum
Indralokavumaayiramunde
Language: Malayalam

ദേവരാഗദൂതികേ വസന്ത ചന്ദ്രികേ
ഇന്ദ്രരാജധാനിയിൽ വരൂ വരൂ വരൂ
ശിവനിരകൾ തഴുകി സുരനദികൾ നീന്തി
അമൃതപദമരുളി അനുപദമനുപദമിന്ദ്ര
രാജധാനിയിൽ വരൂ വരൂ വരൂ

മേനകയായ് സന്ധ്യ
ഉർവശിയായ് രാത്രി
സ്വർഗ്ഗീയ സ്വരനദിയായ് വിദ്യാധരഗീതം (2)
നർത്തനലഹരിയിൽ ഉറഞ്ഞാടുവാൻ
രംഭതിലോത്തമയൊരുങ്ങുന്നിതാ
ഗന്ധർവ സംഗീത സരസ്സിൽ മുഴുകി
ദേവസഭാതലം ഇളകിയുലഞ്ഞു
(ദേവരാഗ...)

ഐരാവതമുണ്ടേ കാമധേനുവുണ്ടേ
അമൃതവുമായ് അരികിൽ വരും
മോഹിനിമാരുണ്ടേ (2)
തൂലികയേന്തിയ ചിതഗുപ്തനും
വെൺകൊറ്റക്കുട ചൂടുമിന്ദ്രനും
മരണവരവും അരുളിയമരും
ഇന്ദ്രലോകവുമായിരമുണ്ടേ
Movie/Album name: Kaakkaykkum Poochaykkum Kalyaanam
Artists