Devaanganangal kayyozhinja
1991
Aa...aa...aa..
Devaankanangal kaiyyozhinja thaarakam
Sayaannasaanuvil vilolameghamaay
(devaankanangal)
Azhakin pavizham pozhiyum ninnil
Amrithakanamaay sakhee dhanyayaay
(devaankanangal)
Sallaapamettunarnna vaarijangalum
Shubharaaga roopiyaam navaneethachandranum
(sallaapamettunarnna)
Chaithravenuvoothum aa...aa...
Chaithravenuvoothum madhumanthra kokilngalum
Neelameghavum indraneela raathri thedave
(devaankanangal)
Aalaapamaay swararaagabhaavukangal
Sagaga sagamapa madhapa mapama
Madhanisa nidha gamadhanidhama
Sagamadhamaga sanidhapadhanisa
Pamaga
Aalaapamaay swara raaga bhaavukangal
Hima bindu choodum sammohanangal pole
(aalaapamaay)
Varavallaki thedum aa...aa...
Varavallaki thedum virahaardra panchamangal
Snehasaandramaakumee vediyil
(devaankanangal)
ആ..ആ..ആ..ആ...ആ....
ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം...
സായാഹ്നസാനുവില്‍ വിലോലമേഘമായ്
(ദേവാങ്കണങ്ങള്‍.....)
അഴകിന്‍ പവിഴം പൊഴിയും നിന്നില്‍
അമൃതകണമായ് സഖീ ധന്യനായ്...
(ദേവാങ്കണങ്ങള്‍.....)
സല്ലാപമേറ്റുണര്‍ന്ന വാരിജങ്ങളും
ശുഭരാഗരൂപിയാം നവനീതചന്ദ്രനും...
(സല്ലാപമേറ്റുണര്‍ന്ന.....)
ചൈത്രവേണുവൂതും......ആ...ആ...
ചൈത്രവേണുവൂതും മധുമന്ത്രകോകിലങ്ങളും
മേളമേകും ഇന്ദ്രനീല രാത്രി തേടവേ......
(ദേവാങ്കണങ്ങള്‍.....)
ആലാപമായ് സ്വരരാഗഭാവുകങ്ങള്‍....
സഗഗ....സഗമപ...മധപ...മപമ...
മധനിസ നിധ ഗമധനിധമ..സഗമധമഗ
സനിധപധനിസ.. പമഗ..
ആലാപമായ് സ്വരരാഗഭാവുകങ്ങള്‍....
ഹിമബിന്ദുചൂടും സമ്മോഹനങ്ങള്‍ പോലെ....
(ആലാപമായ്.....)
വരവല്ലകി തേടും...ആ...ആ...
വരവല്ലകി തേടും വിരഹാര്‍ദ്രപഞ്ചമങ്ങള്‍
സ്നേഹസാന്ദ്രമാകുമീ വേദിയില്‍.....
(ദേവാങ്കണങ്ങള്‍.....)
Movie/Album name: Njaan Gandharvan
Artists