Devagaanam (F)

1988
Lyrics
Language: English

Aa...aa....aa....
Devagaanam paaduvaanee theeraboovil vannu njaan
Jeeva thanthiyilidarumoru mizhineerkkanam pol ninnu njaan
Devagaanam paaduvaanee theeraboovil vannu njaan
Jeeva thanthiyilidarumoru mizhineerkkanam pol ninnu njaan
Amritha varshini ninte vaarmudiyizhakal thazhukiya kaikalil
Aadi padma paraaga surabhila gandhamooriyathengine
Gandhamooriyathengine....
Devagaanam paaduvaanee theeraboovil vannu njaan

Ente mazhavilkkoottilenthinu thaamasikkaan vannu nee
Ente mouna sarassil hamsadhwanikalenthinunarthi nee
Ente odakkuzhalil hindolangalenthinu theerthu nee
Ente mohana panchamangalilenthinamrithu pakarnnu nee
Enthinamrithu pakarnnu nee......
Devagaanam paaduvaanee theera boovil vannu njaan

Saagarathin maarilaliyum shaanthamaam nadi enna pol
Prema viraham manassilezhuthum mookamaamoru kavitha pol
Soorya padamaniyunna meyyilanachu thazhuki mayakkumo
Chaaru chaithra nikunjamonnilorikkalenneyurakkumo
Orikkalenne......urakkumo.....

(devagaanam......)
Language: Malayalam

ആ.....ആ....ആ....
ദേവഗാനം പാടുവാനീ തീരഭൂവില്‍ വന്നു ഞാന്‍
ജീവതന്തിയിലിടറുമൊരു മിഴിനീര്‍ക്കണം പോല്‍ നിന്നു ഞാന്‍
ദേവഗാനം പാടുവാനീ തീരഭൂവില്‍ വന്നു ഞാന്‍
ജീവതന്തിയിലിടറുമൊരു മിഴിനീര്‍ക്കണം പോല്‍ നിന്നു ഞാന്‍
അമൃതവര്‍ഷിണി നിന്റെ വാര്‍മുടിയിഴകള്‍ തഴുകിയ കൈകളില്‍
ആദിപത്മപരാഗ സുരഭില ഗന്ധമൂറിയതെങ്ങിനെ..
ഗന്ധമൂറിയതെങ്ങിനെ...
ദേവഗാനം പാടുവാനീ തീരഭൂവില്‍ വന്നു ഞാന്‍

എന്റെ മഴവില്‍ക്കൂട്ടിലെന്തിനു താമസിക്കാന്‍ വന്നു നീ..
എന്റെ മൌനസരസ്സില്‍ ഹംസധ്വനികള്‍ എന്തിനുണര്‍ത്തി നീ
എന്റെ ഓടക്കുഴലില്‍ ഹിന്ദോളങ്ങളെന്തിനു തീര്‍ത്തു നീ
എന്റെ മോഹന പഞ്ചമങ്ങളിലെന്തിനമൃതു പകര്‍ന്നു നീ...
എന്തിനമൃതു പകര്‍ന്നു നീ....
ദേവഗാനം പാടുവാനീ തീരഭൂവില്‍ വന്നു ഞാന്‍

സാഗരത്തിന്‍ മാറിലലിയും ശാന്തമാം നദിയെന്ന പോല്‍
പ്രേമവിരഹം മന‍സ്സിലെഴുതും മൂകമാമൊരു കവിത പോല്‍
സൂര്യപടമണിയുന്ന മെയ്യിലണച്ചുതഴുകി മയക്കുമോ
ചാരുചൈത്ര നികുഞ്ജമൊന്നിലൊരിക്കലെന്നെയുറക്കുമോ...
ഒരിക്കലെന്നെ...ഉറക്കുമോ....
(ദേവഗാനം പാടുവാനീ......)
Movie/Album name: Ezhuthaan Maranna Kadha
Artists