Dhoomam vallaatha dhoomam

1987
Lyrics
Language: English

Dhoomam vallaatha dhoomam
Maayaamathibharamam valarthum dhoomam
Ezhaam narakathil manushyane thallum
Etho vishaagni dhoomam
(dhoomam)

Premam premam vallaatha premam
Ithu theruvile kazhuthakkaamam
Kaamukanum kaamukikkum
Kaazhchakkaarkkum kshaamam
Uduthuni kshaamam

Paapam paapam ithu
Chekuthaan nalkiya shaapam
Manushyane madyathaal mayakkumarunnaal
Mathathaal dushippikkum paapam
Paapam paapam ithu vallaatha paapam

Jaathimathaandhatha kannil kayari
Sodarare kollunna kopam
Naalaal nadakkumbol pathuvazhi pirinjee
Naadine nashippikkum paapam
Paapam paapam naadine nashippikkum paapam
(dhoomam)
Language: Malayalam

ധൂമം ധൂമം വല്ലാത്ത ധൂമം
മായാമതിഭ്രമം വളര്‍ത്തും ധൂമം
ഏഴാം നരകത്തില്‍ മനുഷ്യനെ തള്ളും
ഏതോ വിഷാഗ്നിധൂമം
(ധൂമം...)

പ്രേമം പ്രേമം വല്ലാത്ത പ്രേമം
ഇതു തെരുവിലെ കഴുതക്കാമം
കാമുകനും കാമുകിക്കും
കാഴ്ചക്കാര്‍ക്കും ക്ഷാമം
ഉടുതുണി ക്ഷാമം...

പാപം പാപം ഇതു
ചെകുത്താന്‍ നല്‍കിയ ശാപം
മനുഷ്യനെ മദ്യത്താല്‍ മയക്കുമരുന്നാല്‍
മതത്താല്‍ ദുഷിപ്പിക്കും പാപം
പാപം പാപം ഇതു വല്ലാത്ത പാപം

ജാതിമതാന്ധത കണ്ണില്‍ക്കയറി
സോദരരെ കൊല്ലുന്ന കോപം
നാലാള്‍ നടക്കുമ്പോള്‍ പത്തുവഴി പിരിഞ്ഞീ
നാടിനെ നശിപ്പിക്കും പാപം
പാപം പാപം നാടിനെ നശിപ്പിക്കും പാപം
(ധൂമം...)
Movie/Album name: Naaradan Keralathil
Artists