പൂജാ മിഴിനീർ പൂജാ പാടിത്തീർന്നു ശാരിക പൂജാ മിഴിനീർ പൂജാ വാടി പോയി മാലിക ദേവബിംബം മറയുന്നെങ്ങോ ശ്രീ കോവിൽ ശൂന്യമായ് ഈ രാവുമീ നോവും കണ്ണീരേകും കാവ്യമോ നീ വാനിൻ കണ്ണീർധാരയോ മുകിലേ കാർമുകിലേ നീയെന്നീറൻ മൗനമോ
നാഥാ വരുമോ നാഥാ കേഴും രാധയാണു ഞാൻ ഗാഥ പകരൂ ഗാഥ നിന്റെ രാധയാണു ഞാൻ പൂവിടില്ലേ യമുനാതീരം നിൻ മായാവേണുവിൽ ഈ രാഗം ഈ താളം പാഴ്ക്കനവായ് മാറുമോ നീ വാനിൻ കണ്ണീർധാരയയോ മുകിലേ കാർമുകിലേ നീയെന്നീറൻ മൗനമോ..