തമസ്സുകൊണ്ട് പൊതിഞ്ഞൊരു ലോകം കറുത്ത ചിറകുള്ളൊരു കാലം (തമസ്സുകൊണ്ട്) ഈ കലികാലത്തില്‍ നീയല്ലാതേതഭയം മണ്ണില്‍ ശാസ്താവേ കര്‍പ്പൂരത്താലഭിഷേകം നവനീതത്താലഭിഷേകം ഭക്തപാലകനഭിഷേകം മുക്തിദായകനഭിഷേകം
(ധര്‍മ്മശാസ്താവേ)
ഉഷസ്സുപോലെ തെളിഞ്ഞൊരു രൂപം പത്മരാഗമണിഞ്ഞൊരു പാദം (ഉഷസ്സുപോലെ) തൃപ്പാദം പണിയും ഞങ്ങള്‍ക്കെന്നും അനുഗ്രഹമേകൂ ശാസ്താവേ കളഭംകൊണ്ടും അഭിഷേകം പനിനീര്‍കൊണ്ടും അഭിഷേകം ഭൂതനാഥനിന്നഭിഷേകം സംക്രമവേളയിലഭിഷേകം