Dwaadashi naalil

1979
Lyrics
Language: English

Ahaha ahaha aa aa

Dwaadashi naalil yaaminiyil
Dwaara paalakarariyathe
Sreelaka vathil thurannu bhagavan
Sreekovilil ninnirangi vannu

Chuttambalangilil paduthiriyaadum
Chutuvilakukal parihasichu
Idappalliyile thadassila onnil
Thaadikku kaiyooni irunnu
Daivam thaanariyathonnu niswasichu
Dwadashi nalil yaminiyil

Neel nayanangalil neer maniyode
Nithya niraamayan parithapichu
Ashta bandhangalaal anjana silayil
Nee enthinenne thalachu
Bhaktha ninnodu njaan enthu thettu cheythu
(dwadashinalil)
Language: Malayalam

അഹഹാ …അഹഹാ …ആ …ആ …

ദ്വാദശി നാളില്‍ യാമിനിയില്‍
ദ്വാര പാലകരറിയാതെ
ശ്രീലക വാതില്‍ തുറന്നൂ ഭഗവാന്‍
ശ്രീകോവിലില്‍ നിന്നിറങ്ങി വന്നു

ചുറ്റമ്പലങ്ങളില്‍ പടുതിരിയാടും
ചുറ്റു വിളക്കുകള്‍ പരിഹസിച്ചു
ഇടപ്പള്ളിയിലെ തടശ്ശില ഒന്നില്‍
താടിക്ക് കൈയൂന്നി ഇരുന്നു
ദൈവം താനറിയാതൊന്നു നിശ്വസിച്ചു
ദ്വാദശി നാളില്‍ യാമിനിയില്‍

നീൾനയനങ്ങളില്‍ നീര്‍മണിയോടെ
നിത്യ നിരാമയന്‍ പരിതപിച്ചു
അഷ്ടബന്ധങ്ങളാല്‍ അഞ്ജനശിലയില്‍
നീ എന്തിനെന്നെ തളച്ചു
ഭക്ത നിന്നോട് ഞാന്‍ എന്ത് തെറ്റ് ചെയ്തു
(ദ്വാദശി നാളില്‍)
Movie/Album name: Theruvugeetham
Artists