Daaham njaanoru daaham

1979
Lyrics
Language: English

ദാഹം ഞാനൊരു ദാഹം

Daaham njaan oru daaaham
Daaham nee oru daaham
Adamilkkodi hawwayilkkodi
Thalamura kaimaarum daaham
Daaham njan oru daaham

Njerambukalkulli ozhukunnathellam
Laharithan thee thailamaano ?
Melam muzhangunnu thaalam murukunnu
Karalil kadum thudiyaano
[daaham njaan oru daaham]

Kandaal parasparam cheraanadukkunna
Kaanthavum lohavum pole
Kaalam thaduthaalum lokam veruthaalum
Hrudayangalonnay cherum
[daaham njaan oru daaham]
Language: Malayalam

ദാഹം ഞാനൊരു ദാഹം
ദാഹം നീയൊരു ദാഹം
ആദാമില്‍ കൂടി ഹവ്വയില്‍ കൂടി
തലമുറ കൈമാറും സംഗമ ദാഹം
ദാഹം ഞാനൊരു ദാഹം

ഞരമ്പുകള്‍ക്കുള്ളില്‍ ഒഴുകുന്നതെല്ലാം
ലഹരിതന്‍ തീത്തൈലമാണോ?
മേളം മുഴങ്ങുന്നു താളം മുറുകുന്നു
കരളില്‍ കടുംതുടിയാണോ?
(ദാഹം ഞാനൊരു ദാഹം..)

കണ്ടാല്‍ പരസ്പരം ചേരാനടുക്കുന്ന
കാന്തവും ലോഹവും പോലെ
കാലം തടുത്താലും ലോകം വെറുത്താലും
ഹൃദയങ്ങളൊന്നായ് ചേരും
(ദാഹം ഞാനൊരു ദാഹം..)
Daaham njaan oru daaaham
Movie/Album name: Pichaathikkuttappan
Artists