ദാവീദിൻ നഗരത്തിൽ പശുവിൻ തൊഴുത്തിൽ നിങ്ങൾക്കു മോക്ഷം തരുന്നതിന്നായ് രാജാവിൻ രാജാവ് ജന്മമെടുത്തു അതു കേട്ട് യാത്ര തിരിച്ചാട്ടിടയർ സർവ്വരും
ഹേരോദ് രാജാ നമോ നമ രാജാധിരാജൻ ജനിച്ചീ നാട്ടിൽ വിവരങ്ങളറിയിച്ചു ജ്ഞാന ത്രയം അവരെ നിയോഗിച്ചു രാജാവുടൻ
ആ പൈതലിനെ കണ്ടു മടങ്ങീടുക ആജ്ഞാപിച്ചു രാജൻ അവർ യാത്രയായ് ദൈവം മൂന്നു പേരെയും വേറെ വഴികൾ കാണിച്ചു ദൂതരാകുമാ പണ്ഡിതത്രയം സംശയമെന്യേ യാത്ര തിരിച്ചു സംശയമെന്യേ യാത്ര തിരിച്ചു
ഔസേപ്പേ ഓ..ഔസേപ്പേ രണ്ടു വയസ്സിൻ താഴെയായ് ഉള്ള ശിശുക്കളൊക്കെയും തല കൊയ്തീടാൻ ആജ്ഞയായ് ഹേരോദ് രാജന്റെ ശാസനം (2)
യേശുവെ എടുത്തോളൂ ഈജിപ്റ്റിൽ പോകൂ വൈകീടരുതൊട്ടും വൈകീടരുതൊട്ടും ദൈവവാക്കുകൾ കേൾക്കും വരെയും അവിടെ താമസിക്കൂ അവിടെ താമസിക്കൂ ദൂതനങ്ങനെ ചൊന്നതു കേട്ട് പുറപ്പെട്ടവർ വേഗം പുറപ്പെട്ടവർ വേഗം