Devi Mahaamaaye (Aalavattam Venchamaram)

1978
Lyrics
Language: English

Deviye.... bhagavathiye.......mahaamaaye...

Aalavattam venchaamaram aadivayo
Ammankudam vellikkudam aadivaayo
Pallivaalin ponnoliyil aadivaayo
Pambamelam kettu paadam thedivaayo

Sreramgam bhagavathikk thaalappoli
Sreevaazhum kottaarathil thaalappoli
Ilamkannippenmanikal thulumbivarunne
Thirukkovil poovelicham vilambivarunne
Thirukkovil poovelicham vilambivarunne... hoy

Thettimoottil vaanarulum bhadrakaali
Ishtajanarakshakayaam bhadrakaali
Daarukante thalayarutha bhadrakaali
Chandikayay nrithamaadum rudrakaali

Deepathalikakal njangalthan manassukal
Deenaraamadiyangal ninmunnil nizhalukal
Manakkannu thurannunee darshanam tharane
Mahishaasuramarddinee mahaakaali
Language: Malayalam

ദേവിയേ ഭഗവതിയേ മഹാമായേ
ആലവട്ടം വെണ്‍ചാമരം ആടിവായോ
അമ്മന്‍‌കുടം വെള്ളിക്കുടം ആടിവായോ
പള്ളിവാളിന്‍ പൊന്നൊളിയില്‍ പാടിവായോ
പമ്പമേളം കേട്ടു പാദം തേടിവായോ
(ആലവട്ടം)

ശ്രീരംഗം ഭഗവതിക്ക് താലപ്പൊലി
ശ്രീവാഴും കൊട്ടാരത്തില്‍ താലപ്പൊലി
ഇളം‌കന്നിപ്പെണ്‍‌‌മണികള്‍ തുളുമ്പിവരുന്നേ
തിരുക്കോവില്‍പ്പൂവെളിച്ചം വിളമ്പിവരുന്നേ
(ആലവട്ടം)

തെറ്റിമൂട്ടില്‍ വാണരുളും ഭദ്രകാളീ
ഇഷ്ടജനരക്ഷകയാം ഭദ്രകാളീ
ദാരുകന്റെ തലയറുത്ത ഭദ്രകാളീ
ചണ്ഡികയായ് നൃത്തമാടും രുദ്രകാളീ
(ആലവട്ടം)

ദീപത്തളികകള്‍ ഞങ്ങള്‍‌തന്‍ മനസ്സുകള്‍
ദീനരാമടിയങ്ങള്‍ നിന്‍ മുന്നില്‍ നിഴലുകള്‍
മനക്കണ്ണു തുറന്നു നീ ദര്‍ശനം തരണേ
മഹിഷാസുരമര്‍ദ്ദിനീ മഹാകാളീ
(ആലവട്ടം)
Movie/Album name: Jayikkaanaay Janichavan
Artists