Daivam Bhoomiyil

1978
Lyrics
Language: English

Daivam bhoomiyil irangivannu - pandu
Marthyarkku vendiyoru kada thurannu (daivam)
Sarvasamasthavum nirathivachu
Sarvvarkkumishtavilaykkava koduthu - daivam...

Yuvathikal azhakine vilaykku vaangi
Yuvaakkal aashakal vilaykku vaangi
Nethaakkal nunakale vilaykku vaangi
Jethaakkal keerthikal vilaykku vaangi
(daivam)

Kannukal kanneer vilaykku vaangi
Chinthakar bhaavanakal kadam vaangi
Bandhukkal bandhangal thirichu vaangi
Sambannar ezhakale pidichu vaangi
(daivam)

Maanava snehamonnu baakki ninnu
Ellorum athu vaangaan madichu ninnu
Nammale eeveettil kaatharulum (2)
Ee thamburaan maathramathu vaangiyallo
Aa thamburaan neenaal vaanidatte
Aa thamburaan neenaal vaanidatte....
Language: Malayalam

ദൈവം ഭൂമിയില്‍ ഇറങ്ങിവന്നു - പണ്ട്
മര്‍ത്ത്യര്‍ക്കു വേണ്ടിയൊരു കട തുറന്നു (ദൈവം )
സര്‍വ്വ സമസ്തവും നിരത്തിവച്ചു
സര്‍വ്വര്‍ക്കുമിഷ്ടവിലയ്ക്കവ കൊടുത്തു - ദൈവം...

യുവതികള്‍ അഴകിനെ വിലയ്ക്ക് വാങ്ങി
യുവാക്കള്‍ ആശകള്‍ വിലയ്ക്ക് വാങ്ങി
നേതാക്കള്‍ നുണകളെ വിലയ്ക്ക് വാങ്ങി
ജേതാക്കള്‍ കീര്‍ത്തികൾ വിലയ്ക്ക് വാങ്ങി
(ദൈവം )

കണ്ണുകള്‍ കണ്ണീര്‍ വിലയ്ക്ക് വാങ്ങി
ചിന്തകര്‍ ഭാവനകള്‍ കടം വാങ്ങി
ബന്ധുക്കള്‍ ബന്ധങ്ങള്‍ തിരിച്ചു വാങ്ങി
സമ്പന്നര്‍ ഏഴകളെ പിടിച്ചു വാങ്ങി
(ദൈവം )

മാനവ സ്നേഹമൊന്നു ബാക്കി നിന്നു
എല്ലോരും അത് വാങ്ങാന്‍ മടിച്ചു നിന്നു
നമ്മളെ ഈവീട്ടില്‍ കാത്തരുളും (2)
ഈ തമ്പുരാന്‍ മാത്രമത് വാങ്ങിയല്ലോ
ആ തമ്പുരാന്‍ നീണാള്‍ വാണിടട്ടെ
ആ തമ്പുരാന്‍ നീണാള്‍ വാണിടട്ടെ...
Movie/Album name: Kudumbam Namukku Sreekovil
Artists