Dheerasameere Yamunaatheere

1977
Lyrics
Language: English

Dheerasameere yamunatheere vaanarulum vanamaali
Gopeemaanasa manipadmangalil vaanarulum vanamaali
Dheerasameere yamuna theere
Vaanarulum vanamaali

Manassilinnum krishnaa......
Manassilinnum krishnaa
Nin priyagokulamunarunnu
Manojna yamuna pulinangalil nee
Muralikayoothunnu
Athinte mayika lahariyil neela kadambupookkunnu
Rathisukhasarakalaniyum noopura
Manikal kilungunnu
Aahahaha.....
Raasakelikalaadu krishnaa
Radharamanahare... rasha ramanahare....
(dheerasameere....)

Manassilinnum krishna ninmadhurakrithi unarunnu
Madikkum indriya mohasathangal gopikalakunnu
Madhurasruthiyil innodakkuzhal avare vilikkunnu
Mayayiloro gopiyumoro krishnanodadunnu
Rasakelikaladu krishnaa...
Radharamana hare...radha ramana hare
(dheerasameere...)

Manassil neeyen krishna kaaliyamarddanamadunnu
Manichilampu chirikke nagaphanangaliladunnu
Malarmudiyum tharivalayum thalayum kulungiyadunnu

Kaaliyamarddanamaduka kanna(4)
Karmukilolivarnnaa.....

Dheerasameere..........
Language: Malayalam

ധീരസമീരേ യമുനാ തീരേ വാണരുളും വനമാലീ
ഗോപീമാനസ മണിപദ്മങ്ങളില്‍ വാണരുളും വനമാലീ
(ധീരസമീരേ യമുനാ തീരേ ...)

മനസ്സിലിന്നും കൃഷ്ണാ...ആ....
മനസ്സിലിന്നും കൃഷ്ണാ നിന്‍ പ്രിയ ഗോകുലമുണരുന്നു
മനോജ്ന യമുനാ പുളിനങ്ങളില്‍ നീ മുരളികയൂതുന്നു
അതിന്റെ മായിക ലഹരിയില്‍ നീല കടമ്പു പൂക്കുന്നു
രതിസുഖസാരകളണിയും നൂപുര മണികള്‍ കിലുങ്ങുന്നു
ആഹാഹാ...
രാസകേളികളാടൂ കൃഷ്ണാ
രാധാ രമണഹരേ..രാധാ രമണഹരേ.....
(ധീരസമീരേ യമുനാ തീരേ ...)

മനസ്സിലിന്നും കൃഷ്ണാ നിന്‍ മധുരാകൃതി ഉണരുന്നു(2)
മദിക്കും ഇന്ദ്രിയ മോഹശതങ്ങള്‍ ഗോപികളാകുന്നു
മധുരശ്രൂതിയില്‍ ഇന്നോടക്കുഴല്‍ അവരെ വിളിക്കുന്നു
മായയിലോരോ ഗോപിയുമോരോ കൃഷ്ണനോടാടുന്നു
രാസകേളികളാടൂ കൃഷ്ണാ...
രാധാ രമണഹരേ..രാധാ രമണഹരേ.....
(ധീരസമീരേ യമുനാ തീരേ ...)

മനസ്സില്‍ നീയെന്‍ കൃഷ്ണാ കാളിയമര്‍ദ്ദനമാടുന്നു
മണിച്ചിലമ്പു ചിരിക്കേ നാഗഫണങ്ങളിലാടുന്നു
മലര്‍മുടിയും തരിവളയും തളയും കുലുങ്ങിയാടുന്നു
അതിന്റെ മേളശ്രുതികളിലുലകം മുഴുവനുമാടുന്നു

കാളിയമര്‍ദ്ദനമാടുക കണ്ണാ(4)
കാര്‍മുകിലൊളിവര്‍ണ്ണാ....
ധീരസമീരെ.....
Movie/Album name: Dheerasameere Yamunaatheere
Artists