Aa ashwamedhathin veedhiyil ethirnilkkum Kaapaalikanmaarkkethire..... Kaliyuga raavananmaarkkethire Naattile maalikaveetarkkethire Sreeraamabaanavarsham thutarenam (naattile maalikaveetar.......) Nammal ee raamabaanavarsham thutarenam... Nammal ee raamabaanavarsham thutarenam...
Language: Malayalam
ധര്‍മ്മസമരം വിജയിച്ചു കാലം പൊന്നുഷസന്ധ്യയെ സ്വീകരിച്ചു (ധര്‍മ്മസമരം.....) നന്മയുടെ ആ ജന്മവൈരികളെയെതിര്‍ത്ത് നമ്മളൊരു ചിരിത്രം സൃഷ്ടിച്ചു ഇവിടെ നമ്മളൊരു വിപ്ലവം സൃഷ്ടിച്ചു (നന്മയുടെയാ....) ധര്‍മ്മസമരം വിജയിച്ചു കാലം പൊന്നുഷസന്ധ്യയെ സ്വീകരിച്ചു
ആയിരമായിരമിരുമ്പു കൈകളൊ- രാതുരക്ഷേത്രം പണിവൂ ആതുരക്ഷേത്രം പണിവൂ ഇവിടെയൊരാശാകേന്ദ്രം പണിവൂ മാറുന്ന നാടിന്റെ നിര്‍മ്മാണപ്രക്രിയയില്‍ ആദ്യത്തെ അഷ്ടബന്ധശിലയാകും മാറുന്ന നാടിന്റെ നിര്‍മ്മാണപ്രക്രിയയില്‍ ആദ്യത്തെ അഷ്ടബന്ധശിലയാകും ഇത് രാഷ്ട്രത്തിന്‍ ജീവരക്തധമനിയാകും ഇത് രാഷ്ട്രത്തിന്‍ ജീവരക്തധമനിയാകും
ധര്‍മ്മസമരം വിജയിച്ചു കാലം പൊന്നുഷസന്ധ്യയെ സ്വീകരിച്ചു
ആ അശ്വമേധത്തിന്‍ വീഥിയില്‍ എതിര്‍നില്‍ക്കും കാപാലികന്മാര്‍ക്കെതിരെ കലിയുഗ രാവണന്മാര്‍ക്കെതിരെ നാട്ടിലെ മാളികവീടര്‍ക്കെതിരെ ശ്രീരാമബാണവര്‍ഷം തുടരേണം... (നാട്ടിലെ മാളികവീടര്‍.......) നമ്മള്‍ ഈ രാമബാണവര്‍ഷം തുടരേണം... നമ്മള്‍ ഈ രാമബാണവര്‍ഷം തുടരേണം...