Devakumaara

1966
Lyrics
Language: English

Corrected by devi pillai on december 29,2010

Devakumaraa.... devakumaraa...
O.....
Devakumaaraa devakumaaraa
Prema saroroohamaalayithaniyoo
Devakumara devakumara

Aa.....aa......
Innente manassinteyanthappurathil nin
Chandana methiyadiyocha kettu
Swararaagasudha thooki sankalppa veena meetti(2)
Swapnathin manchalil njan sweekarikkum ninne(2) (devakumara)

Unmaada lahariyilellaam marannu njan
Munthirichashakangal nirachu vaykkum
Madhu pushpa sharam thooki
Maarilaake kulirkori (madhu)
Madhanappoo maniyarayil thadavilidum ninne (2) (devakumara)
Language: Malayalam

ദേവകുമാരാ.........ദേവകുമാരാ
ദേവകുമാരാ ദേവകുമാരാ
പ്രേമസരോരുഹ മാലയിതണിയൂ
ദേവകുമാരാ.....

ആ....ആ‍.....ആ......
ഇന്നെന്റെ മനസ്സിന്റെ അന്തപ്പുരത്തില്‍ നിന്‍
ചന്ദനമെതിയടി ഒച്ച കേട്ടൂ
സ്വരരാഗസുധ തൂകി സങ്കല്‍പ്പ വീണമീട്ടി(2)
സ്വപ്നത്തിന്‍ മഞ്ചലില്‍ ഞാന്‍ സ്വീകരിക്കും നിന്നെ(2)
(ദേവകുമാരാ....)

ഉന്മാദലഹരിയില്‍ എല്ലാം മറന്നു ഞാന്‍
മുന്തിരിച്ചഷകങ്ങള്‍ നിറച്ചു വയ്ക്കും
മധുപുഷ്പശരംതൂകി മാറിലാകെ കുളിര്‍കോരി(2)
മദനപ്പൂമണിയറയില്‍ തടവിലിടും നിന്നെ (2)
(ദേവകുമാരാ....)
Movie/Album name: Thilothama
Artists