മാലാഖമാരവര്‍ പാടി ഇനി മാനവര്‍ക്കെല്ലാം സമാധാനമെന്നായ് സ്വര്‍ഗത്തില്‍ ദൈവത്തെ വാഴ്ത്തി വാഴ്ത്തി സ്വര്‍ഗീയ സംഗീതം പാടി - അന്നു സ്വര്‍ഗീയ സംഗീതം പാടി ദൈവത്തിന്‍ പുത്രന്‍ ജനിച്ചു
രാവിലാ നക്ഷത്രം വാനിലുദിച്ചപ്പോള്‍ രാജാക്കള്‍ മൂന്നുപേര്‍ വന്നുചേര്‍ന്നു മതിമറന്നപ്പോള്‍ മധുരമാം ഗാനം ഇടയന്മാരെങ്ങെങ്ങും പാടി നടന്നു ദൈവത്തിന്‍ പുത്രന്‍ ജനിച്ചു ഒരു പാവന നക്ഷത്രം വാനിലുദിച്ചു ദൈവത്തിന്‍ പുത്രന്‍ ജനിച്ചു
ഈശോമിശിഹാ വന്നല്ലോ ഇനിമേല്‍ മന്നിനു സുഖമല്ലോ ഓശാനാ ഓശാനാ പാപം പോക്കും ശിശുവല്ലോ പാവന ദൈവിക ശിശുവല്ലോ ഓശാനാ ഓശാനാ