Devaadhi Raaja Velka

1955
Lyrics
Language: English

Devaadi devaraaja velka
Jeevaadhi raaja velka
Bhoovaake paniyunna punyamoorthe
Mandaarapputhumalar choodi
Mangalya kavithakal paadi
Ninnomal malaradi thedi nrithamaadi

Suranaayaka sundara varu varu
Paramaanini manovihaara
Sakha leelaavilaasamaadaan

Aanandanakalpakavriksham
Aaromal dhenu samaksham
Haranude mudiyaniyum gangayum
Angekkille naadhaa?

Animeghamaalamele
Azhakin nilaavupole
Varavaay thavasaasi njanumarike

Azhivillaa thaarunyam nee
Athirillaakkaarunyam nee
Azhakellaamaaraadhikkum
Mazhavillan nee

Mathimohanamaarnna kaalam
Madanolsavaanukoolam
Varoo nee kaliyaadiyaadi nukaraan

Alarambanumanpodu sanpada-
Marulum padayugamithu kumbidu-
Mathi sundaraa sumadhura sumathe
Amaraadhipa jaya jaya jayathe
Language: Malayalam

ദേവാധിരാജാ വെല്‍ക
ജീവാധിരാജാ വെല്‍ക
ഭൂവാകെപ്പണിയുന്നപുണ്യമൂര്‍ത്തേ
മന്ദാരപ്പുതുമലര്‍ ചൂടി
മംഗല്യകവിതകള്‍ പാടി
നിന്നോമല്‍ മലരടി തേടി നൃത്തമാടി

സുരനായക സുന്ദര വരൂ വരൂ
പരമാനിനി മനോവിഹാരാ
സഖലീലാവിലാസമാടാന്‍

ആനന്ദനകല്പകവൃക്ഷം
ആരോമല്‍ധേനുസമക്ഷം
ഹരനുടെ മുടിയണിയും ഗംഗയുമങ്ങേയ്ക്കില്ലേ നാഥാ

അണിമേഘമാലമേലേ
അഴകിന്‍ നിലാവു പോലെ
വരവായു് തവദാസി ഞാനുമരികെ

അഴിവില്ലാ താരുണ്യം നീ
അതിരില്ലാക്കാരുണ്യം നീ
അഴകെല്ലാമാരാധിക്കും
മഴവില്ലന്‍ നീ

മതിമോഹനമാര്‍ന്ന കാലം
മദനോത്സവാനുകൂലം
വരൂ നീ കളിയാടിയാടി നുകരാന്‍

അലരമ്പനുമന്‍പോടുസന്‍പദ -
മരുളും പദയുഗമിതുകുമ്പിടു
മതിസുന്ദരാ സുമധുരസുമതേ
അമരാധിപ ജയ ജയ ജയതേ
Movie/Album name: Harischandra
Artists