Ezhutha Kadha

2019
Lyrics
Language: English

Ezhuthaa kadha pol ithu jeevitham
Veruthe aliyaam athilini aazhamaay aardramaay
Ninayaathorunaal athu thaaridum
Pathiye pathiye athu then tharum

Parayaathuthirum nanumaariyaay
Varalum vazhikal thalodidum
Chirakaarnnuyare thelivaanine kaithodaan paaridum
Maayaasaagaram thaandidum

Nilavin kanamaay athu raavilum
Niramaay manamaay kinaavilum
Maayaaviralaal maniveenayaay maanasam meettidum
Ormmathaalukal ekidum

Ezhuthaa kadha pol ithu jeevitham
Veruthe aliyaam athilini aazhamaay aardramaay
Ninayaathorunaal athu thaaridum
Pathiye pathiye athu then tharum
Language: Malayalam

എഴുതാക്കഥപോൽ ഇതു ജീവിതം
വെറുതെയലിയാം അതിലിനിയാഴമായ് ആർദ്രമായ്
നിനയാതൊരു നാൾ അതു് താരിടും
പതിയെ പതിയെ അതു് തേൻ തരും

പറയാതുതിരും നനുമാരിയായ്
വരളും വഴികൾ തലോടിടും
ചിറകാർന്നുയരേ തെളിവാനിനെ കൈതൊടാൻ പാറിടും
മായാസാഗരം താണ്ടിടും

നിലവിൻ കണമായ് അതു് രാവിലും
നിറമായ് മണമായ് കിനാവിലും
മായാവിരലാൽ മണിവീണയായ് മാനസം മീട്ടിടും
ഓർമ്മത്താളുകൾ ഏകിടും

എഴുതാക്കഥപോൽ ഇതു ജീവിതം
വെറുതെയലിയാം അതിലിനിയാഴമായ് ആർദ്രമായ്
നിനയാതൊരു നാൾ അതു് താരിടും
പതിയെ പതിയെ അതു് തേൻ തരും
Movie/Album name: Kumbalangi Nights
Artists