ഈ താഴ്വര പാടും പൂന്തെന്നലിൻ ഈണം പൊൻതാരകൾ മേലെ ആലോലം മാമല തൂമഞ്ഞല പുൽകി തേൻചില്ലകൾ കാത്തു ഈ പൊന്മുളം കൂട്ടിൽ രാപ്പാടികൾ എന്നിലെ ഞാനോ നിന്നിലെ ഞാനോ വിണ്ണിലെ നേരോ ആരാവോ മണ്ണിലെ ജന്മം പൊൻ ചിറകേകി താനേ മറയുകയോ... ഈ താഴ്വര പാടും പൂന്തെന്നലിൻ ഈണം പൊൻതാരകൾ മേലെ ആലോലം...
വഴികൾ കനലെരിയും ചടുല നടനമതിൽ അകലെ അതിരുകളിൽ പൊരുതി അതിരനവൻ അകലെ മലമുകളിൽ എരിയും കതിരവനായി പടരും പകലൊളിയായ് തകരും ഇരുളലകൾ അലയും മുകിലലകൾ പൊഴിയും മഴ ഇഴയായി അണിയും മലരുകളോ നിറവിൻ മലനിരകൾ ഉയരും ജീവനിലെ വീറിൻ തരുണ രണം ഒഴുകും അരുവികളായി പാറും പറവകളായി കഴുകൻ ചിറകടികൾ പതിയെ കൊടുമുടിയിൽ എതിരെ അതിരനവൻ കരുതി കാവലുമായി കിളികൾ തരുനിരയിൽ പാടും പൂങ്കുഴലിൽ തിരകൾ മേലെയൊരാൾ പ്രഭയിൽ അണയുകയായി വരവായ്...... അതിരൻ .....