En anpe neeyithengu...kallaay njaan kaathirunnu Kurunne...ilanthe...vazhikkan nattu njaanirunnu.... Aalum ee theekkadalil...erunne ulthuyiru Vithumpum hridantham meettunnee thaaraattu... Aariraaro...aariraaro...... Vaavurangaan neramaayi....
Language: Malayalam
എൻ അൻപേ നീയിതെങ്ങു്...കല്ലായ് ഞാൻ കാത്തിരുന്നു കുരുന്നേ...ഇലന്തേ...വഴിക്കൺ നട്ടു ഞാനിരുന്നു.... ആളും ഈ തീക്കടലിൽ...ഏറുന്നേ ഉൾത്തുയിരു് വിതുമ്പും ഹൃദന്തം മീട്ടുന്നീ താരാട്ടു്... ആരിരാരോ...ആരിരാരോ...... വാവുറങ്ങാൻ നേരമായി....
നെഞ്ചിടിപ്പിൻ താളമൊത്തു്...എൻ ഉയിരിൻ കാൽ നുണഞ്ഞു് ഉള്ളിന്നുള്ളിൽ പ്രാണനേക്കാൾ പ്രാണനായ് നീ നിറഞ്ഞേ... കണ്മുന്നിൽ നീ വളർന്നേ...സങ്കല്പം പൂത്തുലഞ്ഞേ.... അതിനിടെ ഒരു ഞൊടി കൺപൊത്തി നീ മാഞ്ഞോ... ആരിരാരോ...ആരിരാരോ...... വാവുറങ്ങാൻ നേരമായി....
എൻ ചിറകിൻ ചൂടു പറ്റി..തത്തി നിൽക്കും കുഞ്ഞു പക്ഷി പാഴ്‌മണലിൽ വാക്കുപോലെ തിരയിൽ നീ മായുന്നുവോ... വീഴുന്നു തെന്നലിലായ് മാമ്പൂക്കൾ മുറ്റമതിൽ കിലുങ്ങിടും കൊലുസ്സുമായ് വന്നില്ലേ നീയിനിയും... ആരിരാരോ...ആരിരാരോ...... വാവുറങ്ങാൻ നേരമായി....
എൻ അൻപേ നീയിതെങ്ങു്...കല്ലായ് ഞാൻ കാത്തിരുന്നു കുരുന്നേ...ഇളന്തേ...വഴിക്കൺ നട്ടു ഞാനിരുന്നു.... ആളും ഈ തീക്കടലിൽ...ഏറുന്നേ ഉൾത്തുയിരു് വിതുമ്പും ഹൃദന്തം മീട്ടുന്നീ താരാട്ടു്... ആരിരാരോ...ആരിരാരോ...... വാവുറങ്ങാൻ നേരമായി....