Eeran Maarum

2018
Lyrics
Language: English

Eeran maarum omal thalirila mele
Kaanana shalabhamunarnnezhunelkkunnu....
Eeran maarum omal thalirila mele
Kaanana shalabhamunarnnezhunelkkunnu....
Rithuparilaalanamelkkunnu njaanum...
Ithetho....ithetho...kinaavo...
Eeran maarum omal thalirila mele
Kaanana shalabhamunarnnezhunelkkunnu....

Peridaanaay pookkalaake nirannapol
Aadyamaay nilaavunarum pole...
Kaattumoolum paattiletho swarangale
Mookamee mulam kuzhalarivathupole
Vazhiyaathrayil oru maathrayil
Velivaakayaay sakalam
Kaadin gandham vaarichoodi melaake....
Eeran maarum omal thalirila mele
Kaanana shalabhamunarnnezhunelkkunnu....

Njaattuvela thaamasikkum kudeeramo
Maamalaykku mele kaanmoo doore...
Aadyamaayi vannudikkum nilaavine
Kaikal neetti paalakal thodunna pole
Oru mainayaay...oru ponmayaay...
Chirakaarnnuvo hridayam
Kaadin thaalam kaalil chutti thaalolam....
Eeran maarum omal thalirila mele
Kaanana shalabhamunarnnezhunelkkunnu....
Rithuparilaalanamelkkunnu njaanum...
Ithetho....ithetho...kinaavo...
Eeran maarum omal thalirila mele
Kaanana shalabhamunarnnezhunelkkunnu....
Language: Malayalam

ഈറൻ മാറും ഓമൽ തളിരില മേലേ
കാനനശലഭമുണർന്നെഴുനേൽക്കുന്നു...
ഈറൻ മാറും ഓമൽ തളിരില മേലേ
കാനനശലഭമുണർന്നെഴുനേൽക്കുന്നു....
ഋതുപരിലാളനമേൽക്കുന്നു ഞാനും...
ഇതേതോ...ഇതേതോ....കിനാവോ...
ഈറൻ മാറും ഓമൽ തളിരില മേലേ
കാനനശലഭമുണർന്നെഴുനേൽക്കുന്നു....

പേരിടാനായ് പൂക്കളാകെ നിരന്നപോൽ
ആദ്യമായ് നിലാവുണരും പോലെ....
കാറ്റുമൂളും പാട്ടിലേതോ സ്വരങ്ങളെ
മൂകമീ മുളംകുഴലറിവതുപോലെ
വഴിയാത്രയിൽ ഒരു മാത്രയിൽ
വെളിവാകയായ് സകലം
കാടിൻ ഗന്ധം വാരിച്ചൂടി മേലാകെ....
ഈറൻ മാറും ഓമൽ തളിരില മേലേ
കാനനശലഭമുണർന്നെഴുനേൽക്കുന്നു...

ഞാറ്റുവേല താമസിക്കും കുടീരമോ
മാമലയ്ക്കു മേലേ കാണ്മൂ ദൂരേ...
ആദ്യമായി വന്നുദിക്കും നിലാവിനെ
കൈകൾ നീട്ടി പാലകൾ തൊടുന്ന പോലെ
ഒരു മൈനയായ്....ഒരു പൊന്മയായ്
ചിറകാർന്നുവോ ഹൃദയം
കാടിൻ താളം കാലിൽ ചുറ്റി താലോലം....
ഈറൻ മാറും ഓമൽ തളിരില മേലേ
കാനനശലഭമുണർന്നെഴുനേൽക്കുന്നു....
ഋതുപരിലാളനമേൽക്കുന്നു ഞാനും
ഇതേതോ...ഇതേതോ....കിനാവോ...
ഈറൻ മാറും ഓമൽ തളിരില മേലേ
കാനനശലഭമുണർന്നെഴുനേൽക്കുന്നു....
Movie/Album name: Uncle
Artists